കേരളത്തിന്റെ മരുമകൾ എയർ മാർഷൽ പദവിയിലെത്തിയ രണ്ടാമത്തെ വനിതയായി; ഈ നേട്ടം കൈവരിച്ച ആദ്യ ദമ്പതികൾ
- Published by:Anuraj GR
- trending desk
Last Updated:
യുദ്ധ വിമാന പൈലറ്റ് ആയി വിരമിച്ച പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ പി നായർ ആണ് സാധന സക്‌സേനയുടെ ഭർത്താവ്
എയർ മാർഷൽ പദവിയോടെ സായുധസേനാ ഹോസ്പിറ്റൽ സർവീസസ് ഡയറക്ടർ ജനറലായി ചുമതലയേറ്റ് സാധന സക്സേന നായർ. ബംഗളൂരുവിലെ ഐഎഎഫ് (IAF) ട്രെയ്‌നിങ് കമാൻഡിന്‍റെ പ്രിൻസിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ പദവിയിൽ നിന്നാണ് സ്ഥാനകയറ്റം ലഭിച്ച് സാധന സക്‌സേന ഈ സ്ഥാനത്തെത്തിയത്. അതേസമയം വ്യോമസേനയിലുടനീളം സേവനമനുഷ്ഠിച്ചുകൊണ്ട് രാജ്യത്ത് എയർ മാർഷൽ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ഇവർ. എയർ മാർഷൽ (റിട്ട) പത്മ ബന്ദോപാധ്യായയാണ് ഈ നേട്ടം കൈവരിച്ച ആദ്യ വനിത.
യുദ്ധ വിമാന പൈലറ്റ് ആയി വിരമിച്ച പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ പി നായർ ആണ് സാധന സക്‌സേനയുടെ ഭർത്താവ്. അതിവിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ അദ്ദേഹം 2015 ലാണ് വിരമിച്ചത്. അതോടൊപ്പം വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ എയർ മാർഷൽ ദമ്പതികളും ഇവരാണ്. ത്രീസ്റ്റാർ റാങ്ക് ആണ് ഇവർ നേടിയിരിക്കുന്നത്. പ്രതിരോധ സേനകളിൽ ത്രീസ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികൾ കൂടിയാണ് ഇവർ. കൂടാതെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇവരുടെ കുടുംബത്തിലെ മൂന്നു തലമുറകൾ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാധന സക്‌സേനയുടെ മാതാപിതാക്കളും സഹോദരനും വ്യോമസേനയിൽ ഡോക്ടർമാരായി സേവനമനുഷ്ഠിച്ചവരാണ്. കൂടാതെ ഇവരുടെ മകൻ വ്യോമസേനയില്‍ യുദ്ധ വിമാന പൈലറ്റ് ആണ്.
advertisement
അതേസമയം പൂനെയിലെ സായുധസേനാ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സാധന 1985 ലാണ് ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ചത്. ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ന്യൂഡൽഹിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെഡിക്കൽ ഇൻഫോർമാറ്റിക്‌സിൽ രണ്ട് വർഷത്തെ പരിശീലന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട് .
അതോടൊപ്പം സിബിആർഎൻ വാർഫെയറിലും മിലിട്ടറി മെഡിക്കൽ എത്തിക്‌സിലും വിദേശത്ത് പരിശീലനം നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന നായർ. വെസ്റ്റേണ്‍ എയര്‍ കമാൻഡിന്‍റെയും ട്രെയിനിങ് കമാൻഡിന്‍റെയും ആദ്യ വനിതാ പ്രിൻസിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ എന്ന പദവിയും സാധനയ്ക്ക് സ്വന്തമാണ്. കൂടാതെ ഇന്ത്യൻ രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള ബഹുമതികളും ഇവർ നേടിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
October 25, 2023 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
കേരളത്തിന്റെ മരുമകൾ എയർ മാർഷൽ പദവിയിലെത്തിയ രണ്ടാമത്തെ വനിതയായി; ഈ നേട്ടം കൈവരിച്ച ആദ്യ ദമ്പതികൾ