Sara Tendulkar | സച്ചിന്റെ മകൾ സാറയുടെ ഗ്ലാമർ പരസ്യ ചിത്രം; വീഡിയോ തരംഗമാവുന്നു
- Published by:user_57
- news18-malayalam
Last Updated:
Sara Tendulkar begins her modelling career and the video goes viral | ഗ്ലാമർ ലുക്കിൽ സച്ചിൻ ടെണ്ടുൽക്കറുടെ പുത്രി സാറ. മോഡലിംഗ് വീഡിയോ വൈറൽ
സച്ചിൻ ടെൻഡുൽക്കറുടെ (Sachin Tendulkar) പുത്രി സാറ ടെണ്ടുൽക്കർ (Sara Tendulkar) ഒരിക്കലും തന്റെ ഫാഷൻ സെൻസിന്റെ കാര്യത്തിൽ പിന്നിലല്ല. ഇപ്പോൾ ഇതാ സാറ മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ എത്തിക്കഴിഞ്ഞു. അതിനായി സാറ Ajio Luxe വസ്ത്രബ്രാൻഡുമായി കൈകോർത്തിരിക്കുകയാണ്.
നടി ബനിതാ സന്ധു, താനിയ ഷ്രോഫ് എന്നിവർക്കൊപ്പമാണ് സാറ തന്റെ മോഡലിംഗ് അരങ്ങേറ്റം നടത്തിയത്. പ്രമോഷണൽ വീഡിയോയിൽ മൂവരും ഒരുമിച്ച് പോസ് ചെയ്യുന്നത് കാണാം. ക്രിക്കറ്റ് ഇതിഹാസത്തിന്റെ പുത്രി ഗ്ലാമർ ലുക്കിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് കാണാം.
സാറ ടെണ്ടുൽക്കർ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്, കൂടാതെ തന്റെ 1.5 ദശലക്ഷം ഫോളോവേഴ്‌സിനു വേണ്ടി ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുമുണ്ട്. സാറയുടെ വീഡിയോയും ചില ഇൻസ്റ്റാഗ്രാം ചിത്രങ്ങളും ചുവടെ കാണാം.
advertisement
advertisement
advertisement
advertisement
advertisement
advertisement
Also read: മാസും പ്രണയവുമായി അല്ലു അർജുന്റെ 'പുഷ്പ' ട്രെയ്‌ലർ; ചിത്രം ഡിസംബർ 17ന്
അല്ലു അര്‍ജുനെ (Allu Arjun) നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ (Pushpa) ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. 'പുഷ്പ ദ റൈസ്' (Pushpa - The Rise) എന്നാണ് ആദ്യഭാഗത്തിന്റെ പേര്.
ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'പുഷ്പ'. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സംവിധായകനാണ് സുകുമാർ.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
Summary: Sara Tendulkar, daughter of ace cricketer Sachin Tendulkar has kicked off her modelling career with clothing brand Ajio Luxe and posted a video on it
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2021 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Sara Tendulkar | സച്ചിന്റെ മകൾ സാറയുടെ ഗ്ലാമർ പരസ്യ ചിത്രം; വീഡിയോ തരംഗമാവുന്നു