IVFനെക്കുറിച്ചുള്ള ഏഴ് മിഥ്യാധാരണകൾ; ദമ്പതികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ എന്തൊക്കെ?

Last Updated:

ഭൂരിഭാഗം ആളുകൾക്കും ഈ ചികിത്സാരീതിയെ കുറിച്ച് ശരിയായ അവബോധമില്ലാത്തതാണ് പ്രശ്നം.

വൈദ്യശാസ്‌ത്ര രംഗത്തെ വളർച്ചയെ തുടർന്ന് ശാരീരികമോ പ്രത്യുൽപാദന പ്രശ്‌നങ്ങളോ കാരണം മാതാപിതാക്കളാകാൻ കഴിയാത്ത ദമ്പതികൾക്ക് ഇപ്പോൾ ഐവിഎഫ് (IVF) സാങ്കേതികവിദ്യയിലൂടെ കുഞ്ഞുങ്ങളുണ്ടാകും. ഈ ചികിത്സാരീതിയ്ക്ക് ഉയർന്ന വിജയശതമാനം ഉണ്ടായിരുന്നിട്ടും, ഐവിഎഫ് വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ പലരും ഭയപ്പെടുന്നു അല്ലെങ്കിൽ മടിക്കുന്നു.
ഭൂരിഭാഗം ആളുകൾക്കും ഈ ചികിത്സാരീതിയെ കുറിച്ച് ശരിയായ അവബോധമില്ലാത്തതാണ് പ്രശ്നം. നിയമപരമായ അറിവില്ലായ്മയെ തുടർന്ന് ഭ്രൂണ കൈമാറ്റവും വാടക ഗർഭധാരണവും പരീക്ഷിക്കാൻ ആളുകൾ ഭയപ്പെടുന്നു. ഐവിഎഫുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന ചില മിഥ്യാധാരണകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വസ്തുതകളെക്കുറിച്ചും മനസ്സിലാക്കാം.
മിഥ്യാധാരണ 1:  ഐവിഎഫ് വഴി ഗർഭിണിയാകുന്ന എല്ലാവരിലും ശസ്ത്രക്രിയ വഴിയാകും പ്രസവം
വസ്തുത: റിപ്പോർട്ടുകൾ അനുസരിച്ച് ഐവിഎഫ് വഴിയുള്ള ഗർഭധാരണം സ്വാഭാവിക ഗർഭധാരണത്തിന് സമാനമാണ്. ചില സങ്കീർണതകളുള്ള കേസുകളിൽ സി-സെക്ഷൻ ആവശ്യമായി വന്നേക്കാം. ഈ സങ്കീർണതകൾ സ്വാഭാവിക ഗർഭധാരണവുമായി ബന്ധപ്പെട്ടവയ്ക്ക് സമാനമായിരിക്കും.
advertisement
മിഥ്യാധാരണ 2:  ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികളെയായിരിക്കും ലഭിക്കുക
വസ്തുത: ഐവിഎഫ് ചികിത്സയിൽ ഒന്നിലധികം ഗർഭധാരണങ്ങൾ സാധാരണമാണെങ്കിലും, ഒറ്റ ഭ്രൂണ കൈമാറ്റത്തിന് ART സാങ്കേതിക വിദ്യകളും ഉപയോഗിക്കാം.
മിഥ്യാധാരണ 3: ഐവിഎഫ് യുവദമ്പതികൾക്ക് മാത്രമേ പ്രയോജനപ്രദമാകൂ.
വസ്തുത: അങ്ങനെയല്ല. പ്രായമായ ദമ്പതികൾക്കും ഐവിഎഫ് വഴി പ്രയോജനം ലഭിക്കാറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് ഫലപ്രദമാകണമെന്നില്ല.
advertisement
മിഥ്യാധാരണ 4: ഐവിഎഫ് 100 ശതമാനം വിജയകരമായ ഒരു ചികിത്സാരീതിയാണ്. ഇതിന് വന്ധ്യതാ പ്രശ്നം പരിഹരിക്കാൻ കഴിയും.
വസ്തുത: ഇത് പൂർണ്ണമായും ശരിയല്ല. നിങ്ങളുടെ പ്രായം, വന്ധ്യതയുടെ കാരണം, ഹോർമോൺ നില തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ് ഐവിഎഫിന്റെ വിജയ നിരക്ക് നിർണ്ണയിക്കുന്നത്. എന്നാൽ 100 ശതമാനം വിജയകരമാണെന്ന് പറയാൻ കഴിയില്ല.
മിഥ്യാധാരണ 5: ഐവിഎഫ് വഴി ജനിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങളുണ്ടാകാം
വസ്തുത: ഐവിഎഫ് വഴി വൈകല്യങ്ങളുള്ള ഒരു കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇത് സ്വാഭാവിക ഗർഭധാരണത്തിന് സമാനമാണ്. ഐവിഎഫ് വഴി ജനിക്കുന്ന കുട്ടികളുടെയും സ്വാഭാവികമായി ജനിക്കുന്നവരുടെയും കഴിവുകൾ സമാനമാണ്.
advertisement
മിഥ്യാധാരണ 6: ഐവിഎഫ് നടപടിക്രമത്തിനും ചികിത്സയ്ക്കും ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടതുണ്ടോ?
വസ്തുത: ചികിത്സയ്ക്കായി ദിവസങ്ങളോളം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ല. എഗ്ഗ് ശേഖരണ നടപടിക്രമങ്ങൾക്ക് കുറച്ച് മണിക്കൂറുകളുടെ കാത്തിരിപ്പ് ആവശ്യമായി വന്നേക്കാം.
മിഥ്യാധാരണ 7: ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ ഐവിഎഫ് വിജയകരമാകും
സമ്മർദ്ദം വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഒരു രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സാരീതി വിജയകരമാകാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, മദ്യപാനം എന്നിവയെല്ലാം ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരത്തിലും പ്രത്യുൽപാദനക്ഷമതയിലും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഭാരക്കുറവുള്ള സ്ത്രീകൾക്കും വന്ധ്യതാ സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഐവിഎഫ് ചികിത്സാരീതി വിജയകരമാക്കാമെന്ന് പറയുന്നതിൽ തെറ്റില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
IVFനെക്കുറിച്ചുള്ള ഏഴ് മിഥ്യാധാരണകൾ; ദമ്പതികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ എന്തൊക്കെ?
Next Article
advertisement
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement