New Moms | പ്രസവശേഷം ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

Last Updated:

പ്രസവശേഷം അമ്മമാർക്ക് നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരു സ്ത്രീയുടെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഘട്ടമാണ് പ്രസവകാലം. മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ ഇക്കാലത്ത് ഉണ്ടാകുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഏറുന്നതോടൊപ്പം പ്രസവശേഷം അമ്മമാരുടെ (New Moms) ഉറക്കവും (Sleep) നഷ്ടപ്പെടുന്നു. പുതിയ ഒരാൾ കൂടി ജീവിതത്തിലേക്ക് വരുന്നതോടെ അമ്മമാരുടെ ഉത്തരവാദിത്തങ്ങൾ കൂടുകയും ചെയ്യുന്നു. എന്നാൽ ഈ ഘട്ടത്തിൽ നല്ല ഉറക്കം ലഭിക്കേണ്ടത് അവരുടെ ആരോഗ്യത്തിന് അനിവാര്യമാണ്. പ്രസവശേഷം അമ്മമാർക്ക് നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുക
നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് മടിക്കാതെ പങ്കാളിയോട് സംസാരിക്കണം. ഒരു കുഞ്ഞിനെ വളർത്താൻ ഒരുങ്ങുമ്പോൾ ഭാര്യയും ഭർത്താവും ഒരുപോലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കണം. നല്ല ഉറക്കം ലഭിക്കുന്നതിന് വിശ്രമം അത്യാവശ്യമാണ്. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് പങ്കാളിയിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതുപോലെ തന്നെ മാതാപിതാക്കളിൽ നിന്നും സഹായം സ്വീകരിക്കാനും മടിക്കേണ്ട.
advertisement
ഉറക്കം വന്നില്ലെങ്കിലും കിടക്കുക
പ്രസവശേഷം അമ്മമാർക്ക് ഉറക്കം നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാൽ ദിവസം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാനും ഭാവിയിൽ ആരോഗ്യം വീണ്ടെടുക്കാനും നല്ല ഉറക്കം ആവശ്യമാണ്. പ്രസവശേഷം നിങ്ങൾക്ക് ഉറക്കമില്ലായ്മ ഉണ്ടാകുകയും ഏതെങ്കിലും കാരണത്താൽ ഉറങ്ങാൻ കഴിയാതിരിക്കുകയുമാണെങ്കിൽ ആ സമയത്ത് ജോലിയെക്കുറിച്ചോ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കരുത്. നിങ്ങളുടെ ശരീരത്തിന് ഇപ്പോൾ വിശ്രമം ആവശ്യമാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. ഉറക്കം വന്നില്ലെങ്കിലും സമാധാനമായി കിടക്കുക. വിശ്രമിക്കുക.
advertisement
അധിക ജോലികൾ ഏറ്റെടുക്കരുത്
നിങ്ങൾ ഒരു അമ്മ ആകുന്നതോടെ കുഞ്ഞിനെ നോക്കാനായി കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും. അതിന്റെ ഭാഗമായി ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. അതിനാൽ നിങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതിന് മടിക്കേണ്ടതില്ല. അതിനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. നിങ്ങളുടെയും കുഞ്ഞിന്റെയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് നിങ്ങൾ അധിക ജോലികൾ ഏറ്റെടുക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം, താല്പര്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കുകയും മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്യുക.
ഗർഭാവസ്ഥയിലൂടെയും പ്രസവത്തിലൂടെയും കടന്നുപോയതിനാൽ സ്വന്തം ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് സമയം നീക്കിവെയ്ക്കാൻ നിങ്ങൾക്ക് കഴിയണം. ഇല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ശരീരത്തിന് എല്ലാവിധ പരിചരണവും വിശ്രമവും ഈ സമയത്ത് ആവശ്യമാണ്. പ്രസവശേഷം അമ്മമാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഉറക്കം നഷ്ടപ്പെടുന്നതാണ്. ഈ സമയത്ത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, കുട്ടിയുടെ ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
New Moms | പ്രസവശേഷം ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിയ്ക്കുക
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement