കടൽ ഞണ്ട് വേട്ടയ്ക്ക് എന്തു പ്രായം? നൂറ്റിയൊന്നാം വയസ്സിലും സജീവമായി വേട്ടയ്ക്കിറങ്ങിയ മുത്തശി
കടൽ ഞണ്ട് വേട്ടയ്ക്ക് എന്തു പ്രായം? നൂറ്റിയൊന്നാം വയസ്സിലും സജീവമായി വേട്ടയ്ക്കിറങ്ങിയ മുത്തശി
രണ്ടാം ലോകമഹായുദ്ധത്തിനും ഒരു ദശകം മുൻപ് മെയിൻസിൽ ഞണ്ട് വേട്ടയ്ക്ക് തുടക്കം കുറിച്ച, ഇന്നും അത് തുടരുന്ന ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യത്തൊഴിലാളിയാണ് വിർജീനിയ ഒലിവർ
അമേരിക്കയുടെ ഏറ്റവും കിഴക്കേ സംസ്ഥാനമായ മെയിനിനെ പ്രശസ്തമാക്കുന്ന പ്രധാന ഘടകമാണ് കടൽ വിഭവമായ ലോബ്സ്റ്റർ അഥവാ ഞണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനും ഒരു ദശകം മുൻപ് മെയിൻസിൽ ഞണ്ട് വേട്ടയ്ക്ക് തുടക്കം കുറിച്ച, ഇന്നും അത് തുടരുന്ന ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യത്തൊഴിലാളിയാണ് വിർജീനിയ ഒലിവർ. നൂറ്റിയൊന്ന് വയസ്സ് പിന്നിട്ടിട്ടും ഇന്നും അവർ എഴുപത്തിയെട്ടു വയസുള്ള തന്റെ മകനോടൊത്ത് ഞണ്ട് വേട്ടയ്ക്കിറങ്ങുന്നു.
പരേതനായ ഭർത്താവിന്റെ ബോട്ടിൽ ഞണ്ടിനുള്ള കെണിയുമായി വിർജീനിയ ഒലിവർ എന്ന 101 വയസ്സുകാരി തയ്യാറെടുക്കുന്നു. തന്റെ എട്ടാം വയസിലാണ് ആദ്യമായി ഒലിവർ ഞണ്ടിനായി കെണിയൊരുക്കുന്നത്. ഒലിവറിന്റെ പിതാവ് ഒരു ഞണ്ട് കച്ചവടക്കാരനായിരുന്നു, പിതാവിൽ നിന്നും ഞണ്ട് വ്യാപാരത്തിനോടുള്ള പ്രിയം ഒലിവറിലേക്കും വന്നു ചേർന്നിരുന്നു. കടൽ യാത്രകളിൽ ഒപ്പം ചേരുന്ന ഒലിവറിൽ ഞണ്ട് വ്യാപാരത്തോടുള്ള സ്നേഹം പിതാവ് പകർന്നു നൽകി.
ഒരു നൂറ്റാണ്ടിനോടടുക്കുന്ന മത്സ്യബന്ധനം താൻ മരണം വരെ തുടരാനാഗ്രഹിക്കുന്നു എന്നാണ് ഒലിവറിന്റെ നിലപാട്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് ചെയ്തു, അതിനാൽ ഇനിയും ഞാൻ ഇത് തുടരും , ”ഒലിവർ പറയുന്നു. മെയിൻസിൽ ഞണ്ടിന്റെ എണ്ണത്തിലുള്ള കുറവും ആശങ്കകളും ഒലിവർ പങ്കുവെക്കുന്നു.
ഒലിവർ ആരംഭിച്ചതിനുശേഷം ഞണ്ട് വ്യവസായത്തിൽ പതിറ്റാണ്ടുകൾകൊണ്ട് മാറ്റം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഞണ്ടുകൾ ഒരു തൊഴിലാളിവർഗ ഭക്ഷണത്തിൽ വിഭാഗത്തിൽ നിന്നും ഏറ്റവും വിലയേറിയ രുചികരമായ ഭക്ഷണ വിഭവങ്ങളിലൊന്നായി വളർന്നു. വിപണനം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന ഞണ്ട് വിലയുടെ പതിനഞ്ചു മടങ്ങാണ് ഇപ്പോഴത്തെ വില.
ഒലിവർ തുടങ്ങിയ കാലത്തിൽ നിന്നും ഇന്ന് ഞണ്ട് വേട്ടയിലും വിത്യാസങ്ങളുണ്ട്. മരം കൊണ്ടുണ്ടാക്കിയ കൂടി ഉപയോഗിച്ചാണ് ആദ്യം അവയെ പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ വയറുകൾ ഉപയോഗിച്ചുള്ള മുന്തിയ കെണികളാണ് തയ്യാറാക്കുന്നത്. എന്നിരുന്നാലും മറ്റു വശങ്ങൾ സമാനമാണ്. ഇവയെ ആകർഷിക്കാനായി കൂടുകളിലേക്ക് ചെറിയ മത്സ്യങ്ങളെ നിറയ്ക്കുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞണ്ടിനെ പിടിച്ചുകൊണ്ടിരുന്നപ്പോൾ ഞണ്ടിന്റെ കാലുകൾക്കിടയിൽ ഒലിവറിന്റെ വിരൽ കുടുങ്ങുകയും ഏഴ് തുന്നലുകൾ ചെയ്യേണ്ടതായും വന്നു. ശേഷം ഒലിവറിന് ചെറിയ പേടി ഉണ്ടായിരുന്നുവെന്ന് കുടുംബ സുഹൃത്തായ വെയ്ൻ ഗ്രേ പറയുന്നു. എന്നിരുന്നാലും, ഒലിവറിന്റെ ലോബ്സ്റ്റർ പിടുത്തത്തിനോടുള്ള ആവേശം അവസാനിച്ചില്ല.
ഡോക്ടർ ഒലിവറിനെ ഉപദേശിച്ചു, 'എന്തിനാണ് ഇത്രപ്രായമായിട്ടും ഇത് തുടരുന്നതെന്ന്?'" എനിക്കിത് ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടെന്നു ഒലിവർ മറുപടിയും നൽകി.
ഇത്രയും വർഷങ്ങൾക്കുശേഷവും, ഒലിവർ ഇപ്പോഴും സ്വന്തമായി ഒരു ഞണ്ട് ഡിന്നറിനെക്കുറിച്ച് ആവേശഭരിതയാവുകയും ആഴ്ചയിൽ ഒരിക്കൽ തനിക്കായി വിഭവം കൊണ്ടുവന്നു തരികയും ചെയ്യുന്നു. പ്രായമായെങ്കിലും ഉടൻ തന്നെ ലോബ്സ്റ്ററിംഗ് ഉപേക്ഷിക്കാൻ അവൾക്ക് പദ്ധതിയില്ലെന്നു സുഹൃത്ത് ഗ്രേ പറയുന്നു. എനിക്ക് ഇത് ചെയ്യാൻ ഇഷ്ടമാണ്, വെള്ളത്തിനരികിലായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,അതിനാൽ എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ അത് തുടരാൻ പോകുന്നു. ” ഒലിവർ വ്യക്തമാക്കുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും മാത്രമല്ല ഇങ്ങു കേരളത്തിലെ വരെ ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷ്ണ വിഭവമാണ് ലോബ്സ്റ്റർ. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്. ഞണ്ട് പിടുത്തത്തിനോടുള്ള താല്പര്യംകൊണ്ട് നൂറ്റിയൊന്നാം വയസ്സിലും ലോബ്സ്റ്റർ വേട്ട തുടരുകയാണ് വിർജീനിയ ഒലിവർ എന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യത്തൊഴിലാളി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.