• HOME
  • »
  • NEWS
  • »
  • life
  • »
  • Union Budget 2023| സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ ശ്രദ്ധയുണ്ടാകുമോ? അഞ്ചാം ബജറ്റിൽ നിർമല സീതാരാമൻ കരുതിവെച്ചത് എന്തായിരിക്കും?

Union Budget 2023| സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ ശ്രദ്ധയുണ്ടാകുമോ? അഞ്ചാം ബജറ്റിൽ നിർമല സീതാരാമൻ കരുതിവെച്ചത് എന്തായിരിക്കും?

ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകൾക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  • Share this:

    ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും 2023 ലെ കേന്ദ്ര ബജറ്റ്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങിയ രംഗങ്ങളിൽ പ്രാമുഖ്യം ഉറപ്പുവരുത്താനുള്ള വ്യവസ്ഥകള്‍ ബജറ്റിലുണ്ടാകും. സ്ത്രീകൾക്ക് പെന്‍ഷന്‍ ഏർപ്പെടുത്തുന്നതടക്കമുള്ള ക്ഷേമപദ്ധതികൾ നിർമ്മല സീതാരാമന്റെ ബജറ്റ് പെട്ടിയിലുണ്ടായേക്കും.

    ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകൾക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക രംഗത്തെ ലിംഗ വ്യത്യാസം നികത്താന്‍ ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാറുകളും വസ്തുവകകളും പോലുള്ള ആസ്തികള്‍ വാങ്ങുന്നതിന് നികുതി ഇളവുകള്‍ നല്‍കുന്നത് സ്ത്രീകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനമാകും. അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി കൂടുതല്‍ തുക വകയിരുത്തിയാല്‍ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താന്‍ സാധിക്കും.
    Also Read- കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ

    പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന പോലുള്ള പരിപാടികള്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പെൻഷൻ പദ്ധതിയിലും ഉൾപ്പെടാത്ത സ്ത്രീകൾക്കായി പ്രത്യേകം പദ്ധതി രൂപീകരിക്കുന്നതും വനിതകൾ ഗുണഭോക്താക്കളാകുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ടാകാം.

    ഇതിന് പുറമെ മൂലധനം കണ്ടെത്തുന്നതിനായി സ്ത്രീ സംരംഭകര്‍ക്ക് ലോണുകളും സബ്സിഡിയുള്ള ക്രെഡിറ്റുകളും നൽകിയേക്കും. കൂടാതെ വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും സീഡ് ക്യാപിറ്റല്‍ ഗ്രാന്റുകളും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബേഠി ബച്ചാവോ, ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയ പദ്ധതികൾക്ക് പുറമേ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ മേഖലയിലേക്ക് പ്രവേശനം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.

    Published by:Naseeba TC
    First published: