അമ്മയ്ക്ക് പരീക്ഷ; ഹാളിന് പുറത്ത് ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായി വനിതാ കോൺസ്റ്റബിൾ

Last Updated:

കുഞ്ഞ് വാശിപിടിച്ച് കരഞ്ഞതോടെ പരീക്ഷയെഴുതാൻ മാർഗ്ഗമില്ലാതെ ഉദ്യോഗാർത്ഥിയായ അമ്മ വിഷമിക്കുന്നത് കണ്ടാണ് സഹായ വാഗ്ദാനവുമായി വനിതാ കോൺസ്റ്റബിൾ എത്തിയത്.

ആറു മാസം പ്രായമായ കുഞ്ഞിനു സംരക്ഷകയായ വനിതാ കോൺസ്റ്റബിൾ. ഗുജറാത്തിലെ ഓധവിലാണ് സംഭവം. പരീക്ഷ എഴുതാൻ എത്തിയ യുവതിക്കാണ് പൊലീസ് ഉദ്യോഗസ്ഥയുടെ സമയോജിതമായ ഇടപ്പെടൽ കാരണം പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചത്. കുഞ്ഞ് വാശിപിടിച്ച് കരഞ്ഞതോടെ പരീക്ഷയെഴുതാൻ മാർഗ്ഗമില്ലാതെ ഉദ്യോഗാർത്ഥിയായ അമ്മ വിഷമിക്കുന്നത് കണ്ടാണ് സഹായ വാഗ്ദാനവുമായി വനിതാ കോൺസ്റ്റബിൾ എത്തിയത്.
advertisement
ഞായറാഴ്ച ഗുജറാത്തിലെ ഓധവിൽ വെച്ച് നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂൺ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയതാണ് യുവതി. യുവതിയുടെ കൂടെ ആറുമാസം പ്രായമായ കുഞ്ഞുമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ ആരംഭിച്ചതോടെ കുട്ടി തുടർച്ചയായി കരയാൻ തുടങ്ങി. ഈ സമയമാണ് തുണയായി പൊലീസ് ഉദ്യോഗസ്ഥയെത്തിയത്. കോൺസ്റ്റബിൾ ദയാ ബെൻ ആണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരീക്ഷ സമയം തീരുവോളം പരീക്ഷാ ഹാളിന് പുറത്ത് പരിപാലിച്ചു.
advertisement
കുട്ടിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥ പരീക്ഷാഹാളിന് പുറത്ത് കളിക്കുന്നതിന്‍റെയും കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്നതിന്‍റെയും ചിത്രങ്ങൾ അഹമ്മദാബാദ് പൊലീസാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കിട്ടത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നല്ല മനസ്സിനെ പ്രശംസിച്ചത് രംഗത്തെത്തിയത്. ഇതോടെ കുഞ്ഞ് കരച്ചിൽ നിർത്തുകയും അമ്മ പരീക്ഷയെഴുതി പുറത്തുവരുന്നത് വരെ ശാന്തമായി ഇരിക്കുകയും ചെയ്തുവെന്നാണ് ട്വിറ്റർ പോസ്റ്റിനോടൊപ്പം ചേർത്ത കുറിപ്പിൽ പൊലീസ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
അമ്മയ്ക്ക് പരീക്ഷ; ഹാളിന് പുറത്ത് ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായി വനിതാ കോൺസ്റ്റബിൾ
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement