• HOME
  • »
  • NEWS
  • »
  • life
  • »
  • ഭർത്താവിന്റെ അമിത മദ്യപാനം കുറയ്ക്കാന്‍ ഭാര്യ 'മദ്യപാനിയായി'

ഭർത്താവിന്റെ അമിത മദ്യപാനം കുറയ്ക്കാന്‍ ഭാര്യ 'മദ്യപാനിയായി'

മദ്യപിച്ചെത്തുന്നവർ എത്രമാത്രം ദുരിതമാണ് കൂടെ ജീവിക്കുന്നവരിൽ ഉണ്ടാക്കുന്നത് എന്ന് ഭര്‍ത്താവിനെ മനസിലാക്കിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ആഗ്ര: സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ മദ്യപാന ശീലം കുറയ്ക്കാന്‍ വിചിത്രമായ മാർ​ഗം സ്വീകരിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവതിയാണ് മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഭര്‍ത്താവിന് മനസിലാക്കിക്കൊടുക്കാന്‍ ഈ വ്യത്യസ്തമായ രീതി സ്വീകരിച്ചത്.

    മദ്യപിച്ചെത്തുമ്പോഴുള്ള ഭര്‍ത്താവിന്റെ പെരുമാറ്റം അതേ രീതിയിലാണ് ഭാര്യ അനുകരിച്ചത്. താനും മദ്യപിച്ചിട്ടുണ്ട് എന്ന രീതിയില്‍ ഭര്‍ത്താവിന്റെ മുന്നില്‍ അഭിനയിക്കുകയായിരുന്നു ഇവർ. എല്ലാ ദിവസവും മദ്യപിച്ച് അവശനായിട്ടാണ് ഭര്‍ത്താവ് വീട്ടിലെത്തിയിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതും പതിവായിരുന്നു. ചില സമയത്ത് യുവതിയെ ഭര്‍ത്താവ് ശാരീരികമായി ആക്രമിക്കാറുമുണ്ടായിരുന്നു.

    ഭര്‍ത്താവിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് മദ്യപിച്ചതായി തന്റെ പങ്കാളിയുടെ മുന്നില്‍ അഭിനയിക്കാന്‍ യുവതി തീരുമാനിച്ചത്. മദ്യപിച്ചെത്തുന്നവർ എത്രമാത്രം ദുരിതമാണ് കൂടെ ജീവിക്കുന്നവരിൽ ഉണ്ടാക്കുന്നത് എന്ന് ഭര്‍ത്താവിനെ മനസിലാക്കിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

    Also read: സന്തോഷ് വർക്കി വീണ്ടും ആറാടുകയാണ്; സൈജുവിന്റെ ‘ഉണ്ണി മുകുന്ദനെ’ ലാലേട്ടനാക്കി പ്രതികരണം

    മദ്യപിച്ചുവെന്ന രീതിയില്‍ ഭര്‍ത്താവിന് മുന്നില്‍ അഭിനയിക്കാന്‍ തുടങ്ങിയ യുവതി അനാവശ്യമായി ഭര്‍ത്താവിനോട് വഴക്കിടാനും ആരംഭിച്ചു. ദേഷ്യം അഭിനയിച്ച് വീട്ടിലുള്ള സാധനങ്ങള്‍ എടുത്തെറിയാനും തുടങ്ങി. യുവതിയുടെ പെരുമാറ്റം കണ്ട് ഭര്‍ത്താവു പോലും അമ്പരന്നു. എങ്കിലും ഇരുവരും തമ്മിലുള്ള തര്‍ക്കം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ഈ രം​ഗം പതിവായതോടെ മനസു മടുത്ത ഭര്‍ത്താവ് ഒടുവിൽ ഒരു മാര്യേജ് കൗണ്‍സിലറെ സമീപിക്കുകയായിരുന്നു. ഭാര്യയുമായുള്ള വഴക്കുകളുടെ വീഡിയോയും ഭര്‍ത്താവ് കൗണ്‍സിലറെ കാണിച്ചു. തന്റെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ താന്‍ നാണംകെടുകയാണെന്നും ഭര്‍ത്താവ് കൗണ്‍സിലറോട് പറഞ്ഞു.

    പിന്നീട് ഭാര്യ തന്നെ എല്ലാകാര്യവും കൗണ്‍സിലറോട് പറയുകയായിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ താൻ മദ്യപിച്ചതായി അഭിനയിച്ചതാണെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് ഇനി ആഴ്ചയില്‍ ഒരു ദിവസം മാത്രമെ മദ്യപിക്കുകയുള്ളുവെന്ന് രേഖമൂലം എഴുതി ഒപ്പിട്ടാണ് ഇരുവരും മടങ്ങിയത്. ഭാര്യയുമായി വഴക്കുണ്ടാക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഭര്‍ത്താവ് ഉറപ്പ് നല്‍കുകയും ചെയ്തു.

    Published by:user_57
    First published: