മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിൽ നിന്ന് സ്ത്രീ ജീവനക്കാര്‍ കൊഴിയുന്നു; കഴിഞ്ഞ വര്‍ഷം പോയത് 25,000 പേര്‍

Last Updated:

കോവിഡ് - 19 ന് മുൻപുള്ള വർഷങ്ങളിൽ (2018-2020) സ്ത്രീ ജീവനക്കാരുടെ എണ്ണത്തിൽ 1.56 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിരുന്നു

രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായത്. 2023 -24 സാമ്പത്തിക വർഷത്തിൽ മാത്രം 25,000 സ്ത്രീ ജീവനക്കാരാണ് കുറഞ്ഞത്. സ്റ്റാഫിങ് സ്ഥാപനമായ എക്സ്ഫെനോയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കോവിഡ് -19ന്റെ തുടക്ക സമയത്ത് ഐടി മേഖല തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു.
എന്നാൽ അതിൽ വലിയ ഇടിവാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 മാർച്ച്‌ മുതൽ 2023 മാർച്ച്‌ വരെ ഐടി കമ്പനികളിലെ സ്ത്രീകളുടെ എണ്ണം 3,74,000 ൽ നിന്നും 5,40,000 ആയി വർധിച്ചിരുന്നു. എന്നാൽ 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ത്രീകളുടെ എണ്ണം 5,15,000 ആയി കുറഞ്ഞു. കണക്കുകൾ അനുസരിച്ച് 2020 നും 2024 നുമിടയിൽ മൊത്തം സ്ത്രീ ജീവനക്കാരുടെ എണ്ണം 1,41,000 ആയി (38%) വർധിച്ചിരുന്നു എന്നാൽ ലിംഗ അനുപാതം 0.9 ശതമാനം മാത്രമേ വർധിച്ചിരുന്നുള്ളൂ. കോവിഡ് - 19 ന് മുൻപുള്ള വർഷങ്ങളിൽ (2018-2020) സ്ത്രീ ജീവനക്കാരുടെ എണ്ണത്തിൽ 1.56 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
തുടർന്നുള്ള വർഷങ്ങളിൽ ലിംഗ അനുപാതം 34.32 ശതമാനം വരെ എത്തിയിരുന്നു. എന്നാൽ അത് 34.26 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തൽ. പ്രമുഖ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ സൊല്യൂഷൻസ് കമ്പനിയായ അവതാർ ഗ്രൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നേതൃസ്ഥാനത്തേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കമ്പനികളിലെ താഴ്ന്ന തസ്തികളിൽ 35 ശതമാനം ലിംഗ അനുപാതം നില നിൽക്കുമ്പോൾ കമ്പനികളുടെ മുകൾതട്ടിൽ 17 ശതമാനമാണ് ലിംഗ അനുപാതം.
advertisement
കരിയറിൽ ഉയർച്ച ആഗ്രഹിച്ച് ഒരു മേഖലയിൽ ജോലി തിരഞ്ഞെടുത്തിട്ടും അതിൽ ഒരു പുരോഗതിയും ലഭിക്കാതെ എല്ലാ കാലവും ഒരേ നിലയിൽ തുടരുന്നത് ആരെയും തളർത്തുമെന്ന് അവതാർ ഗ്രൂപ്പിന്റെ സ്ഥാപകയും പ്രസിഡന്റുമായ സൗന്ദര്യ രാജേഷ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ ഐടി കമ്പനികളിൽ നിന്നും പുറത്ത് പോകേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം നിലവിൽ 26 ശതമാനമാണ്. മറ്റ് തൊഴിൽ മേഖലകളിൽ 21 ശതമാനമാണ് ഈ നിരക്ക്. കുടുബപരമായും മറ്റുമുള്ള ആവശ്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരികയും ഒപ്പം ജോലിയിൽ സമ്മർദ്ദം വർധിക്കുകയും ചെയ്യുന്നതാണ് ഈ കൊഴിഞ്ഞു പോക്കിന് കാരണമെന്നാണ് വിവരം.
advertisement
ഐടി മേഖലയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നതിനായി നിരവധി പദ്ധതികൾ പല കമ്പനികളും നടപ്പാക്കുന്നുണ്ട്. അതേസമയം ഇത്തരം പ്രോഗ്രാമുകളിലേക്ക് തിരഞ്ഞെടുക്കുന്ന എല്ലാവർക്കും ജോലി ലഭിക്കുന്നില്ലെന്ന വസ്തുതയും സൗന്ദര്യ രാജേഷ് ചൂണ്ടിക്കാട്ടി. ജീവിത ഘട്ടങ്ങളിൽ സ്ത്രീകളെ പിന്തുണയ്ക്കുന്ന നടപടികൾ മുന്നോട്ട് വച്ചും, അവർക്ക് തൊഴിലിൽ ആവശ്യമായ ക്രമീകരണങ്ങൾ നൽകിയും മെന്റർഷിപ്പ് പ്രോഗ്രാമുകൾ ഏർപ്പെടുത്തിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകളെ ഐടി മേഖലയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ടീംലീസ് ഡിജിറ്റലിലെ ബിസിനസ്സ് മേധാവിയായ കൃഷ്ണ വിജ് അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Women/
മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളിൽ നിന്ന് സ്ത്രീ ജീവനക്കാര്‍ കൊഴിയുന്നു; കഴിഞ്ഞ വര്‍ഷം പോയത് 25,000 പേര്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement