'സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിൽ ഉയർന്നു വരണം': സ്മൃതി ഇറാനി

Last Updated:

ഇന്ത്യയിൽ മോദി അധികാരത്തിൽ വന്നതിനു ശേഷം സ്ത്രീകളുടെ വികസനത്തിനായി സ്വീകരിച്ച പദ്ധതികളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു

സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ സാമാന്യവത്കരിക്കപ്പെടണമെന്നും അവരുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പൊതുധാരയിലേക്ക് കൂടുതൽ ഉയർന്നു വരണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ വെച്ചു നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
“സ്ത്രീകളുടെ ആരോ​ഗ്യത്തെക്കുറിച്ചും അവരുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ ഒരിക്കലും പൊതുധാരയിൽ ഉയർന്നു വരാറില്ല. അത് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് ഞാൻ കരുതുന്നു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത, ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പ്രശ്നത്തിന് നിങ്ങൾ എങ്ങനെയാണ് പരിഹാരം കാണുന്നത്? തങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ ഒരിക്കലും കുടുംബത്തെ സാമ്പത്തികമായോ മാനസികമായോ ബാധിക്കരുതെന്ന് ചില സ്ത്രീകൾ ചിന്തിക്കാറുണ്ട്. അതുകൊണ്ടാണ് അവർ ഒന്നുകിൽ അസുഖങ്ങൾക്ക് സ്വയം മരുന്ന് കഴിക്കുകയോ ചിലർ മരുന്നു പോലും വാങ്ങാതിരിക്കുകയും ചെയ്യുന്നത്”, സ്മൃതി ഇറാനി പറഞ്ഞു.
advertisement
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ അധികാരത്തിൽ വന്നതിനു ശേഷം സ്ത്രീകളുടെ വികസനത്തിനായി സ്വീകരിച്ച പദ്ധതികളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ 110 മില്യൻ ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിനും, അവരുടെ സുരക്ഷയ്‌ക്കും ശുചിത്വത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതികളായ ജൻ ധൻ യോജന, മുദ്ര തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി ആവിഷ്‌കരണം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
പാവപ്പെട്ട കുടുംബങ്ങൾക്കും പിന്നാക്ക വിഭാഗക്കാർക്കും വേണ്ടി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുണ്ടെന്ന കാര്യവും സമൃതി ഇറാനി വ്യക്തമാക്കി. “പ്രധാനമന്ത്രി മോദിയുടെ കീഴിൽ, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി, ജില്ലാതലത്തിലും ​പഞ്ചായത്ത് തലത്തിലുമായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകൾ ആർത്തവ ശുചിത്വ പരിപാലനത്തിനായി ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരുന്നു. അതായത്, രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയമായും ഭരണപരമായും ഇപ്പോൾ മുഖ്യധാരയിലേക്ക് ഉയർന്നു വരാൻ തുടങ്ങി”, സ്മൃതി ഇറാനി പറഞ്ഞു.
advertisement
മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച കാര്യവും. 100 മില്യൻ പാവപ്പെട്ട സ്ത്രീകൾക്ക് സബ്‌സിഡിയോടെ പാചക വാതകം ഇന്ധന നൽകാൻ ആരഭിച്ച കാര്യവും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ശുദ്ധവും സബ്സിഡി നിരക്കിൽ ഉള്ളതുമായ പാചക വാതകം ലഭ്യമാക്കിയതിലൂടെ മാത്രമാണ് പ്രതിവർഷം 400,000 സ്ത്രീകൾക്ക് കൈത്താങ്ങ് ആകാൻ മോദിയുടെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ സർക്കാരിന് കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Women/
'സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിൽ ഉയർന്നു വരണം': സ്മൃതി ഇറാനി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement