നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ചുരയ്ക്കാ ജ്യൂസ് കഴിച്ച് ICUവില്‍ വരെ കയറി'; അനുഭവം പങ്കുവച്ച് സംവിധായികയും എഴുത്തുകാരിയുമായ താഹിറാ കശ്യപ്

  'ചുരയ്ക്കാ ജ്യൂസ് കഴിച്ച് ICUവില്‍ വരെ കയറി'; അനുഭവം പങ്കുവച്ച് സംവിധായികയും എഴുത്തുകാരിയുമായ താഹിറാ കശ്യപ്

  ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താഹിറ പതിവായി കഴിക്കാറുണ്ട്

  • Share this:
   ആരോഗ്യം നില നിര്‍ത്താനായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഇത്തരത്തില്‍ പച്ചക്കറികള്‍ കഴിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവയുടെ ഗുണമേന്മ ഉറപ്പുവരുത്തിയില്ലെങ്കില്‍ ആരോഗ്യത്തിന് തിരിച്ചടിയായി വരാം. അത്തരമൊരു അനുഭവമാണ് സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്.

   താന്‍ നേരിട്ട ഗൗരവതരമായ ഭക്ഷ്യവിഷബാധയെ കുറിച്ചാണ് കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റുവെന്നും 17 തവണയോളം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ വരെ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും താഹിറ വീഡിയോയിലൂടെ പറയുന്നു.

   ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താഹിറ പതിവായി കഴിക്കാറുണ്ട്. എന്നാല്‍ അന്ന് കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടുവെങ്കിലും മുഴുവന്‍ കുടിച്ചു. എന്നാല്‍ വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങുകയായിരുന്നു.
   ചുരക്കയില്‍ നിന്ന് ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എല്ലാവരെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഇത് കഴിക്കവേ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ കഴിക്കരുതെന്നും താഹിറ പറയുന്നു. എന്തായാലും ഇപ്പോള്‍ താന്‍ സുഖമായിരിക്കുന്നുവെന്നും താഹിറ വീഡിയോയിലൂടെ അറിയിക്കുന്നുണ്ട്.

   ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവയ്ക്കാറുണ്ട്
   Published by:Karthika M
   First published: