Population | ലോകജനസംഖ്യ 800 കോടിയിലെത്തി; ചൈനയെ മറികടന്ന് ഒന്നാമതെത്താൻ ഇന്ത്യ

Last Updated:

1974ൽ ആഗോള ജനസംഖ്യ 400 കോടിയായിരുന്നു. അതാണിപ്പോൾ 800 കോടിയിലെത്തിയിരിക്കുന്നത്

യുണൈറ്റഡ് നേഷൻസിൻെറ (United Nations) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോക ജനസംഖ്യ (Population) 800 കോടിയിലെത്തി. കഴിഞ്ഞ 48 വർഷത്തിനിടയിൽ ജനസംഖ്യ ഇരട്ടിയായി വർധിച്ചു. 1974ൽ ആഗോള ജനസംഖ്യ 400 കോടിയായിരുന്നു. അതാണിപ്പോൾ 800 കോടിയിലെത്തിയിരിക്കുന്നത്. 800 കോടി തികച്ച് കൊണ്ടുള്ള കുഞ്ഞ് ലോകത്തിൻെറ ഒരു കോണിൽ ചൊവ്വാഴ്ചയാണ് ജനിച്ചത്.
ജനസംഖ്യയുടെ അടുത്ത ഇരട്ടിപ്പ് പെട്ടെന്നൊന്നും സംഭവിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മരണങ്ങൾ കുറവായതിനാലും ആയുർദൈർഘ്യം കൂടുന്നതിനാലുമാണ് ഇത് സംഭവിക്കാത്തത്. ലോക ജനസംഖ്യ വരുന്ന ദശാബ്ദങ്ങളിലും വർധിക്കുമെന്നത് യാഥാർഥ്യമാണ്.
മനുഷ്യന്റെ ആയുസ്സ് ക്രമാനുഗതമായി വർധിച്ചത് മൂലമാണ് ജനസംഖ്യയുടെ കാര്യത്തിൽ അഭൂതപൂർവമായ ഈ വള‍ർച്ച ഉണ്ടായിരിക്കുന്നതെന്ന് 8 ബില്യൺ തികഞ്ഞ ദിനത്തിൽ യുണൈറ്റഡ് നേഷൻസ് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, പുതിയ മരുന്നുകളുടെ കണ്ടുപിടിത്തം എന്നിവയെല്ലാമാണ് ആയുസ്സ് കൂടുന്നതിന് കാരണമായിട്ടുള്ളത്.
“ആഗോള ജനസംഖ്യ 700 കോടിയിൽ നിന്ന് 800 കോടിയിലെത്താൻ ഏകദേശം 12 വർഷം സമയമെടുത്തിട്ടുണ്ട്. കുറഞ്ഞത് 15 വർഷമെങ്കിലും കഴിഞ്ഞ് 2037 ആവുമ്പോഴേക്ക് മാത്രമേ ഒരു ബില്യൺ കൂടി 900 കോടിയിലേയ്ക്ക് ജനസംഖ്യ എത്തുകയുള്ളൂ. ആഗോള ജനസംഖ്യാ വർധനവിൽ മെല്ലെപ്പോക്ക് ഉണ്ടാവാനുള്ള സൂചനകളാണ് ഇപ്പോഴുള്ളത്,” യുഎൻ കൂട്ടിച്ചേർത്തു.
advertisement
1974-ലെ ആഗോള ശരാശരി പ്രായം 20.6 വയസ്സായിരുന്നു. അതായത് ജനസംഖ്യയുടെ പകുതിയും 22 വയസ്സിന് താഴെയുള്ളവരും ബാക്കി പകുതി 22 വയസ്സിന് മുകളിലുള്ളവരും ആയിരുന്നു. ജനസംഖ്യയിലുള്ള ഈ വൻതോതിലുള്ള വളർച്ച ഈ നൂറ്റാണ്ടിലും മാറ്റമില്ലാതെ തന്നെ തുടരും. ഇത് വരെ ഏഷ്യയിലായിരുന്നു ജനസംഖ്യയിൽ വലിയ വർധനവ് ഉണ്ടായിരുന്നത്. എന്നാൽ അത് ഭാവിയിൽ മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജനസംഖ്യയിൽ വർധനവ് ഉണ്ടാവുമെന്നാണ് കരുതുന്നത്. ആഫ്രിക്കയിൽ വലിയ വർധനവ് ഉണ്ടാവുമ്പോൾ ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യക്ക് ഉണ്ടായിരുന്ന ആധിപത്യം കുറഞ്ഞ് വരും.
advertisement
2100 ആവുന്നതിന് മുമ്പ് ആഗോള ജനസംഖ്യ 1000 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ നൂറ്റാണ്ടിൽ ജനസംഖ്യാ വള‍ർച്ച ശാശ്വതമായി മുന്നോട്ട് പോവില്ല. ആഗോള ജനസംഖ്യ 700 കോടിയിൽ നിന്ന് 800 കോടിയിലേയ്ക്ക് ഉയരാൻ 12 വർഷമാണെടുത്തത്. 900 കോടിയിലെത്താൻ 15 വർഷം എടുക്കുമെടുക്കുമെന്ന് യുഎൻ കണക്കാക്കുന്നത്. WorldOMeters.org അനുസരിച്ച് ഈ റിപ്പോ‍ർട്ട് വരുന്നതിന് മുമ്പ് ലോകത്തെ ജനസംഖ്യ 7,999,979,274 ആയിരുന്നു. അത് ഇപ്പോഴും വ‍ർധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. നിലവിലെ ആയു‍ർദൈർഘ്യം 2050-ഓടെ 77.2 വയസായി ഉയരുമെന്ന് യുഎൻ പ്രവചിക്കുന്നു. 2019ൽ ആയുർദൈർഘ്യം 72.8 വയസാകുമെന്നാണ് യുഎൻ അറിയിച്ചിരുന്നത്. 1990ൽ 63 വ‍യസ്സായിരുന്നു ആയുർദൈർഘ്യം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Population | ലോകജനസംഖ്യ 800 കോടിയിലെത്തി; ചൈനയെ മറികടന്ന് ഒന്നാമതെത്താൻ ഇന്ത്യ
Next Article
advertisement
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

  • ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് മൻഹാസിന്റെ സമ്പാദ്യം.

  • മൻഹാസ് ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 514 റൺസ് നേടി, 109.36 സ്ട്രൈക്ക് റേറ്റോടെ.

View All
advertisement