പിൻവലിച്ച 2000 രൂപ നോട്ടിന്റെ 97.26 ശതമാനവും തിരിച്ചെത്തി, സർക്കുലേഷൻ 9,760 കോടി രൂപയായി കുറഞ്ഞു: RBI
- Published by:Arun krishna
- news18-malayalam
Last Updated:
2023 മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്
പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 9,760 കോടി രൂപയായി കുറഞ്ഞു. 2023 മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
”2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച 2023 മെയ് 19ന് വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2023 നവംബർ 30ലെ കണക്കനുസരിച്ച് ഇത് 9,760 കോടി രൂപയായി കുറഞ്ഞു. അതായത് 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 97.26 ശതമാനവും തിരിച്ചെത്തി”, ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
advertisement
രാജ്യത്തെ എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെയാണ് ആദ്യം ലഭ്യമാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇത് 2023 ഒക്ടോബർ 7 വരെ നീട്ടി. 2023 മെയ് 19 മുതൽ തന്നെ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും ലഭ്യമാക്കിയിരുന്നു. 2023 ഒക്‌ടോബർ 9 മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിന് പുറമേ, ആർബിഐ ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനുള്ള സൌകര്യവും ഉണ്ട്.
advertisement
"ആളുകൾക്ക് രാജ്യത്തിനകത്തുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യയിലെ ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും ഇന്ത്യയിലെ ഏത് തപാൽ ഓഫീസുകൾ വഴിയും 2000 രൂപ നോട്ടുകൾ അയയ്ക്കാനാകും" , എന്നും ആർബിഐ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 01, 2023 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
പിൻവലിച്ച 2000 രൂപ നോട്ടിന്റെ 97.26 ശതമാനവും തിരിച്ചെത്തി, സർക്കുലേഷൻ 9,760 കോടി രൂപയായി കുറഞ്ഞു: RBI


