വിമാന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം; ലോക്ക്ഡൗൺ കാലത്ത് ഇളവുമായി എയർ ഏഷ്യ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പശ്ചിമ ബംഗാളിലേക്കും പുറത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാമെന്നും റീ ഷെഡ്യൂൾ ചെയ്യാമെന്നും എയർ ഏഷ്യ.
ലോക്ക്ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള വിമാന സർവീസുകൾ പുന:ക്രമീകരിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ഫീസ് എയർ ഏഷ്യ ഇന്ത്യ ഒഴിവാക്കി. സംസ്ഥാനത്ത് 15 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് പശ്ചിമ ബംഗാളിലേക്കും പുറത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാമെന്നും റീ ഷെഡ്യൂൾ ചെയ്യാമെന്നും ബജറ്റ് കാരിയറായ എയർ ഏഷ്യ ഇന്ത്യ അറിയിച്ചത്.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് സർക്കാർ കർശന നടപടികൾ സ്വീകരിച്ചതോടെ ഞായറാഴ്ച മുതൽ ബംഗാളിൽ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കർണാടക, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കും അതത് സംസ്ഥാനത്തെ ലോക്ക്ഡൗണുകളുടെ നിലവിലെ കാലയളവിന് അനുസരിച്ച് നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരുമെന്നും ബംഗലുരു ആസ്ഥാനമായുള്ള എയർ ഏഷ്യ അറിയിച്ചു.
കർണാടക, ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ലോക്ക്ഡൗണുകൾ മെയ് 24 വരെയും പശ്ചിമ ബംഗാളിൽ മെയ് 30 വരെയും തുടരും. മഹാരാഷ്ട്രയിൽ ജൂൺ ഒന്നു വരെ ലോക്ക്ഡൗൺ നീണ്ടുനിൽക്കും.
advertisement
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ എയർ ഏഷ്യ ഇന്ത്യ ഉപഭോക്താക്കൾക്കും ഫീസോ റദ്ദാക്കൽ നിരക്കുകളോ ഇല്ലാതെ ഫ്ലൈറ്റുകൾ റദ്ദാക്കാനോ മറ്റൊരു ഫ്ലൈറ്റ് തിരഞ്ഞെടുക്കാനോ സാധിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
എയർഏഷ്യ ഇന്ത്യയുടെ പുതിയ ചാറ്റ് ബോട്ടായ ടിയ, വെബ്സൈറ്റായ airasia.co.in അല്ലെങ്കിൽ +91 63600 12345 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചാറ്റായും നിമിഷങ്ങൾക്കകം ടിക്കറ്റ് റദ്ദാക്കാനോ ഫ്ലൈറ്റ് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാനോ സാധിക്കും.
advertisement
ബംഗളുരു ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ യാത്ര വിമാനമാണ് ഇന്തോ-മലേഷ്യൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യ. 2013ൽ പ്രഖ്യാപിച്ച ഈ കമ്പനിയിലെ 49% ഓഹരി എയർ ഏഷ്യയുടേയും, 30% ഓഹരി ടാറ്റ സൺസിൻറെയും, ബാക്കി 21% ഓഹാരി ടെലസ്ട്ര ട്രേഡ്പ്ലേസിൻറെയുമായിരുന്നു. 60 വർഷങ്ങൾക്കു ശേഷം ടാറ്റ വീണ്ടും വ്യോമയാത്ര വ്യവസായത്തിലേയ്ക്ക് തിരിച്ച് വന്നത് എയർ ഏഷ്യ ഇന്ത്യയിലൂടെയാണ്. പിന്നീട് ടാറ്റ ഓഹരി വിഹിതം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയർലൈൻ ആണ് എയർ ഏഷ്യ.
advertisement
ബജറ്റ് വിമാന കമ്പനിയായ എയര്‍ ഏഷ്യ കഴിഞ്ഞ വർഷം അവസാനം മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും ചെക്ക് ഇൻ ഫീസ് നല്‍കണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വിമാന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം; ലോക്ക്ഡൗൺ കാലത്ത് ഇളവുമായി എയർ ഏഷ്യ