Covid Vaccination | നവംബറോടെ ഇന്ത്യയില്‍ 40 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും വാക്‌സിന്‍ ലഭിക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഡിസംബറോടെ എല്ലാ പൗരന്മാര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ ഉണ്ടായിരിക്കുമെന്ന് ഡോ. വി കെ പോള്‍ നേരത്തെ പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയിലെ 40 ശതമാനംപേര്‍ക്ക് പൂര്‍ണ്ണമായും വാക്‌സിന്‍ ലഭിക്കുമെന്ന് യെസ് സെക്യൂരിറ്റി റിപ്പോര്‍ട്ട്. 2022 ജനുവരിയില്‍ 20 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയിലെ 60 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വാക്‌സിന്‍ ആഭ്യന്തര ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം അടുത്തമാസം വരെ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബറോടെ എല്ലാ പൗരന്മാര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ ഉണ്ടായിരിക്കുമെന്ന് ഡോ. വി കെ പോള്‍ നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് 216 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു.
അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസം. ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെയായി .2,81,386 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് .4,106 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നതും ആശ്വാസകരമാണ്.
advertisement
3,78,741 പേര്‍ 24 കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 2,49,65,463 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,74,390 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 2,11,74,076 പേര്‍ രോഗമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 35,16,997 ആണ്. ഇതുവരെ 18,29,26,460 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
പ്രതിദിന കോവിഡ് കണക്കുകള്‍ രണ്ട് ലക്ഷത്തിന് താഴെ ആയിരിക്കുമ്പോള്‍ ടെസ്റ്റ് നിരക്കുകളും രാജ്യത്ത് കുറവാണ്.
ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍
advertisement
മഹാരാഷ്ട്ര- 34,389
തമിഴ്‌നാട്- 33,181
കര്‍ണാടക- 31, 531
കേരളം- 29,704
ആന്ധ്രപ്രദേശ്- 24,171
പ്രതിദിന കോവിഡ് കേസുകളില്‍ 54.37 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ് 12.22 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 974 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മരിച്ചത്. കര്‍ണാടകയില്‍ 403 പേര്‍ ഇന്നലെ മരണപ്പെട്ടു.
Location :
First Published :
May 17, 2021 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccination | നവംബറോടെ ഇന്ത്യയില്‍ 40 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും വാക്‌സിന്‍ ലഭിക്കും