News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 6, 2020, 4:34 PM IST
News18 Malayalam
ന്യൂഡൽഹി: ഓഫറുകളുടെ പെരുമഴയുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2020 വിൽപനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതലാണ് ആമസോൺ ഇന്ത്യ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (ജിഐഎഫ്) ആരംഭിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒക്ടോബർ 16 മുതൽ വിൽപനയിൽ പങ്കെടുക്കാം.
6.5 ലക്ഷത്തിലധികം വിൽപ്പനക്കാർ ഇത്തവണ ആമസോണുമായി ധാരണയിലെത്തിയിട്ടുണ്ട്. വിവിധ വ്യാപാരികളുടെ നാലു കോടിയിലധികം ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് ഉണ്ടാകും. ഇവ 100 നഗരങ്ങളിലെ 20,000 പ്രാദേശിക ഷോപ്പുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാമെന്നും
ആമസോൺ വ്യക്തമാക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ആമസോൺ പേയിൽ 10,000 രൂപ വിലമതിക്കുന്ന പ്രതിദിന ഷോപ്പിംഗ് റിവാർഡ് എന്നിവയ്ക്കു പുറമെ 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൌണ്ടും ലഭിക്കും.
“ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഞങ്ങളുടെ വിൽപ്പനക്കാർക്കും പങ്കാളികൾക്കും രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ആമസോൺ വ്യക്തമാക്കി. ഞങ്ങളുടെ വിൽപ്പനക്കാർ ആവേശത്തിലാണ്, ഇത് അവരുടെ ബിസിനസ്സ് ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.
മുൻനിര ബ്രാൻഡുകളിൽ നിന്ന് 900-ലധികം പുതിയ ഉൽപ്പന്ന പുറത്തിറക്കുന്നത് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. “ഞങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഉത്സവ സീസണിൽ അവർക്ക് ആവശ്യമായതെല്ലാം കണ്ടെത്താനും അവർക്ക് സുരക്ഷിതമായി എത്തിക്കാനും അവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം”.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിൽ ഒന്ന് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇത്തവണ
ഷോപ്പിംഗ് നടത്താം. “എംഎസ്‌എംഇ വാങ്ങുന്നവർക്ക് ആമസോൺ ബിസിനസ്സിലെ വാണിജ്യപരമായ തിരഞ്ഞെടുപ്പുകളിൽ വലിയ ഡിസ്കൌണ്ടും ഓഫറും ലഭിക്കും.
Published by:
Anuraj GR
First published:
October 6, 2020, 4:34 PM IST