വാൾമാർട്ട്, ഫ്ലിപ്കാർട്ട് എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആമസോൺ ഷെൽ കമ്പനികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
ആമസോണിന്റെ ഈ പദ്ധതി 'പ്രോജക്റ്റ് ക്യൂരിയോസിറ്റി" എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്
പ്രധാന എതിരാളികളായ വാൾമാർട്ട്, ഇബേ, ഫെഡെക്സ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളുടെ വിവരങ്ങൾ ശേഖരിക്കാൻ ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ബിഗ് റിവർ സർവീസസ് ഇൻ്റർനാഷണൽ എന്ന പേരിൽ ഒരു ഷെൽ കമ്പനി ഉപയോഗിച്ചതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തങ്ങളുടെ എതിരാളികളായ കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ ഓൺലൈൻ വ്യാപാരക്കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ നിയന്ത്രണമേറ്റെടുക്കാൻ 2018-ൽ അമേരിക്കൻ കമ്പനി വാൾമാർട്ട് എത്തിയതോടെയാണ് ഫ്ലിപ്കാർട്ടിനെയും ഇത് നിരീക്ഷിക്കാൻ ആരംഭിച്ചത്.
ആമസോണിന്റെ ഈ പദ്ധതി 'പ്രോജക്റ്റ് ക്യൂരിയോസിറ്റി" എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. കൂടാതെ ബിഗ് റിവർ സർവീസസ് ഇൻ്റർനാഷണലിലെ ജീവനക്കാരെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വില്പനക്കാരായി ആമസോൺ അയക്കുകയും ചെയ്തിരുന്നു. ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ ആമസോണും ഫ്ലിപ്കാർട്ടും കടുത്ത മത്സരം നടത്തുന്നതിനിടയിലാണ് ഇത്തരം ഒരു വാർത്ത പുറത്തുവരുന്നത്. 6.5 ബില്യൺ ഡോളറിൻ്റെ നിക്ഷേപമുണ്ടായിട്ടും ആമസോൺ ഇന്ത്യയിൽ ഫ്ലിപ്കാർട്ടിനെക്കാൾ പിന്നിലാണെന്ന് ബെർൺസ്റ്റൈനിലെ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു .
കമ്പനികൾ ഇത്തരത്തിൽ വിപണിയിലെ മറ്റു കമ്പനികളുടെ പ്രവർത്തനങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നത് ഒരു പുതിയ കാര്യമല്ല. മുൻപ് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള മീഷോയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 20 മുതൽ 30 എക്സിക്യൂട്ടീവുകൾ അടങ്ങുന്ന ഒരു വാർ റൂം ഫ്ലിപ്കാർട്ട് സജ്ജമാക്കിയതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിഗ് റിവർ സർവീസസ് ഇൻ്റർനാഷണലിലെ ജീവനക്കാർക്ക് ആശയവിനിമയം നടത്താനും മറ്റുമായി ആമസോൺ ഇതര ഐഡികളും നൽകിയിരുന്നു. ഇതൊരു സാധാരണ രീതിയാണെന്നും മത്സരത്തിൽ മുന്നിൽ നിൽക്കാൻ എതിരാളികൾ ഉൾപ്പെടെ എല്ലാ കമ്പനികളും ഇത് ചെയ്യാറുണ്ടെന്നും ആമസോൺ വക്താവ് പ്രതികരിച്ചു.
advertisement
ബിസിനസ്സിൽ ഇത്തരം സമ്പ്രദായങ്ങൾ സാധാരണമാണെന്നും ഒരു പ്രത്യേക കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നിരവധി വിൽപ്പനക്കാർ അവരുടെ എതിരാളിയുടെ കമ്പനികളിലേക്ക് വ്യാജ ജീവനക്കാരെ അയക്കാറുണ്ടെന്നും പറയപ്പെടുന്നു. ഉദാഹരണത്തിന്, വാൾമാർട്ട് Amazon.com-ൽ വിൽപ്പന നടത്തുന്നുണ്ട്. മറ്റാർക്കും മുൻപ് തങ്ങളുടെ എതിരാളികളുടെ നീക്കം അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇവർ നിയോഗിച്ചിട്ടുള്ള ജീവനക്കാരെ ഉപയോഗിച്ച് എതിരാളികളുടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തി ആമസോണിന് കൈമാറുന്നു.
ഫെഡെക്സ് 2017- ൽ ആണ് ആളുകൾക്ക് സേവനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനായി 'ഫെഡെക്സ് ഫുൾഫിൽമെന്റ് 'ആരംഭിച്ചത്. തുടർന്ന് ബിഗ് റിവറിനെ തങ്ങളുടെ ആദ്യകാല ഉപഭോക്താവായി ഫെഡെക്സ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് സാധനങ്ങളുടെ വില നിർണയിക്കൽ, റേറ്റ് കാർഡ് തുടങ്ങിയ പ്രസക്തമായ വിശദാംശങ്ങൾ ശേഖരിക്കാൻ ബിഗ് റിവർ സർവീസസ് ഇൻ്റർനാഷണലിന് സാധിച്ചത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 21, 2024 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വാൾമാർട്ട്, ഫ്ലിപ്കാർട്ട് എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആമസോൺ ഷെൽ കമ്പനികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്