മകളുടെ വിവാഹത്തേക്കുറിച്ചോർത്ത് വിഷമിക്കേണ്ട! പ്രതിദിനം 150 രൂപ നിക്ഷേപിച്ച് 22 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയുമായി എൽഐസി
- Published by:user_57
- news18-malayalam
Last Updated:
An LIC plan that needs an investment of Rs 150 per day for a return of 22 lakhs | ഈ പുതിയ പദ്ധതി പ്രകാരം മകളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയാണ് ലഭിക്കുക. അറിയേണ്ടതെല്ലാം
പെൺമക്കൾ ജനിക്കുമ്പോൾത്തന്നെ മാതാപിതാക്കൾ അവരുടെ ഭാവിയെക്കുറിച്ചോർത്ത് ആകുലരാകാറുണ്ട്. അതുകൊണ്ട് തന്നെ പല നിക്ഷേപ പദ്ധതികളിലും മാതാപിതാക്കൾ മകൾക്ക് വേണ്ടിയുള്ള പണം നിക്ഷേപിക്കുന്നു. അത്തരത്തിൽ ഏറ്റവും മികച്ച ഒരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഈ പദ്ധതി പ്രകാരം മകളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയാണ് ലഭിക്കുക.
പുതിയ സ്കീമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
എൽഐസിയുടെ ഈ പോളിസിയുടെ കീഴിൽ, പ്രതിദിനം 150 രൂപയാണ് നിക്ഷേപിക്കേണ്ടത്. മകളുടെ വിവാഹ പ്രായമെത്തുമ്പോൾ 22 ലക്ഷം രൂപ ലഭിക്കുന്നു. മാത്രമല്ല ഈ പോളിസി എടുത്ത ശേഷം പിതാവ് മരിണപ്പെട്ടാൽ, പിന്നീടുള്ള നിക്ഷേപം നടത്തേണ്ടതില്ല. പോളിസി അതേ രീതിയിൽ തുടരുകയും ചെയ്യും. കൂടാതെ പിതാവിന്റെ മരണത്തോടെ 10 ലക്ഷം രൂപയും ലഭിക്കുന്നു. അപകടമരണമാണെങ്കിൽ 20 ലക്ഷം രൂപയാണ് ലഭിക്കുക.
advertisement
പോളിസിയുടെ പ്രധാന സവിശേഷത
ഈ പോളിസിയുടെ ഏറ്റവും വലിയ സവിശേഷത, മകൾ വിവാഹിതയാകുന്നതുവരെ എല്ലാ വർഷവും ഒരു ലക്ഷം രൂപ പഠനത്തിനോ മറ്റ് ചെലവുകൾക്കോ ലഭ്യമാകും എന്നതാണ്. പോളിസി അതിനൊപ്പം തുടരുകയും ചെയ്യും. ഈ പോളിസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എൽഐസിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അല്ലെങ്കിൽ അടുത്തുള്ള എൽഐസി ഏജന്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കുക.
ആയിരത്തിന് 50 രൂപ നിരക്കിൽ അതായത് 100 രൂപയ്ക്ക് 5 രൂപ നിരക്കിൽ പോളിസി കാലയളവിലുടനീളം ഓരോ പോളിസി വർഷത്തിൻറെയും അവസാനത്തിൽ വരുമാനം ഉറപ്പുനൽകുന്ന പദ്ധതിയും മാസങ്ങൾക്ക് മുന്നെ എൽഐസി അവതരിപ്പിച്ചിരുന്നു. ബിമ ജ്യോതി എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
advertisement
ഈ പ്ലാനിന്റെ പോളിസി കാലാവധി 15 മുതൽ 20 വർഷം വരെയാണ്. കൂടാതെ പ്രീമിയം പേയിംഗ് ടേം (പിപിടി) അതത് പോളിസി കാലാവധിയേക്കാൾ അഞ്ചു വർഷം കുറവായിരിക്കും. അതായത് 15 വർഷത്തെ പോളിസി കാലാവധിയ്ക്ക്, പിപിടി 10 വർഷവും 16 വർഷത്തെ പോളിസിക്ക് 11 വർഷവുമായിരിക്കും എന്നതാണ് പ്രധാന സവിശേഷത.
ബിമ ജ്യോതി പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസവും പരമാവധി പ്രായം 60 വയസുമാണ്. മച്യൂരിറ്റി കാലാവധിയിൽ അപേക്ഷകന് കുറഞ്ഞത് 18 വയസ്സും പരമാവധി 75 വയസ്സും ഉണ്ടായിരിക്കണം.
advertisement
മുൻനിര ബാങ്കുകൾ പോലും ഇപ്പോൾ പ്രതിവർഷം അഞ്ച് മുതൽ ആറ് ശതമാനം വരെ മാത്രമാണ് ഫിക്സഡ് ഡിപ്പോസിറ്റിന് (എഫ്ഡി) പലിശ നൽകുന്നത്. എന്നാൽ ആയിരം രൂപയ്ക്ക് 50 രൂപ വാഗ്ദാനം ചെയ്യുന്ന എൽഐസിയുടെ ഈ പ്ലാൻ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുമെന്നത് ആകർഷകമായ ഒരു കാര്യമാണ്. കൂടാതെ ഈ തുക നികുതി രഹിതമാണെന്നതും ശ്രദ്ധേയമാണ്.
Keywords: LIC Policy, Daughter, Policy, Marriage, എൽഐസി പോളസി, മകൾ, വിവാഹം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മകളുടെ വിവാഹത്തേക്കുറിച്ചോർത്ത് വിഷമിക്കേണ്ട! പ്രതിദിനം 150 രൂപ നിക്ഷേപിച്ച് 22 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയുമായി എൽഐസി