മെക്കാനിക്കുകളെ സഹായിക്കാൻ #ProtectIndiasEngine കാംപെയിനുമായി Castrol Activന്‍റെ മാതൃക

Last Updated:

Castrol Activ ഉം Network18 ഉം സംയുക്തമായാണ് #ProtectIndiasEngine കാംപെയിന് തുടക്കം കുറിച്ചത്. ഈ ദൗത്യത്തിൽ കാംപെയിനിന് പ്രചാരമേകിക്കൊണ്ട് ബോളിവുഡ് സൂപ്പർതാരം ആയുഷ്‍മാൻ ഖുരാനയുമുണ്ട്.

നമ്മുടെ ചുറ്റിവട്ടത്തുള്ള മെക്കാനിക്കുകളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമായി, ശോഭനമായ നാളേക്കായി സജ്ജമാകാൻ അവരെ സഹായിക്കണം, അങ്ങനെ #NonStop ആയി മുന്നേറാൻ അവർ തുടർന്നും നമ്മളെ സഹായിക്കും.
കടുത്ത സമയങ്ങൾ അതുപോലെ കടുത്ത വെല്ലുവിളികളും ഉണ്ടാക്കും. ഇന്ത്യയിലെ യുവജനങ്ങൾ പ്രതിസന്ധികളെ ധീരമായി നേരിടുന്നതിലും അസാധ്യമായവ ചെയ്യുന്നതിലും സൽപ്പേരുള്ളവരാണ്. മഹാമാരി വ്യാപിച്ചപ്പോഴും അതേ ആവേശം പ്രകടമായി. രാജ്യത്ത് സഹായ ഹസ്തങ്ങൾക്ക് കുറവില്ല, ഭക്ഷണവും, പരിചരണവും, അഭയകേന്ദ്രവും ആവശ്യമുള്ളവരിലേക്ക് ചെറുപ്പക്കാരായ വൊളണ്ടിയർമാർ ഓടിയെത്തി. അവരുടെ നിസ്വാർത്ഥ സേവനങ്ങൾക്കായി സഞ്ചരിക്കാൻ ടൂ വീലറുകൾ സൗകര്യമൊരുക്കി, സഹായത്തിനായി കേഴുന്ന വിദൂര പ്രദേശങ്ങളിലെ സമൂഹങ്ങളിലേക്കും എത്തിച്ചേരാൻ അതവർക്ക് സഹായകമായി.
advertisement
സഞ്ചാരക്ഷമത മാത്രമല്ല, ഉത്തരവാദിത്തബോധം കൂടിയാണ് യുവാക്കളെ മാറ്റത്തിന്‍റെ വക്താക്കളാകുന്നത്. അവരുടെ സഹചാരിയാണ് ടൂ വീലറുകൾ. അതാണ് 2 വീലറുകൾ ഇന്ത്യയിലെ യുവാക്കളുടെ ഐഡന്‍റിറ്റിയുടെ സുപ്രധാന ഭാഗമാക്കുന്നത്. ചക്രവാളത്തോളം ഉയരാൻ കൊതിക്കുന്ന ഈ യുവ തലമുറയെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ സ്വപ്നങ്ങളുടെ ചക്രങ്ങൾ സുഗമമായി മുന്നോട്ട് നീങ്ങാൻ സഹായിക്കുന്നത് അവരുടെ ചുറ്റുവട്ടത്തുള്ള വിശ്വസ്തരായ മെക്കാനിക്കുകളാണ്. വർഷങ്ങളോളം, നമ്മുടെ വാഹനങ്ങൾ നിരന്തരമായി സംരക്ഷിച്ചുകൊണ്ട്, അവരാണ് നമ്മളെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത്.
നിർഭാഗ്യവശാൽ, കഠിനാധ്വാനികളായ ഈ മെക്കാനിക്കുകൾക്ക് ഇപ്പോൾ നമ്മുടെ സഹായം ആവശ്യമാണ്. മഹാമാരിയും തുടർന്നുള്ള ലോക്ക്‍ഡൌണും പ്രത്യേകിച്ചും മെക്കാനിക്കുൾക്കും അവരുടെ ബിസിനസ്സുകൾക്കും കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. തൽക്കാലത്തേക്ക് അടച്ചുപൂട്ടാൻ പലരും നിർബന്ധിതരായി, വാഹന ഉപയോഗം കുറഞ്ഞതും, ആരോഗ്യ ആശങ്കകളും മൂലം ബിസിനസ് ഉടനെ തുടരാനുള്ള സാധ്യതയും മങ്ങി. അത് ഈ മെക്കാനിക്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചെന്ന് മാത്രമല്ല, അവരുടെ ഭാവി സാധ്യതകളും പരുങ്ങലിലാണ്. നിരന്തരം മുന്നേറാൻ നമ്മളെ സഹായിക്കാൻ എപ്പോഴും സജ്ജരായിരുന്ന ഈ മെക്കാനിക്കുകളെ കൂടാതെ, ഇന്ത്യയിലെ സഞ്ചാരാനുഭവം ഇനി പഴയതുപോലാകില്ല.
advertisement
Castrol Activ ഏതാനും വർഷങ്ങളായി മെക്കാനിക്കുകളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. അവർക്കായുള്ള Castrol സൂപ്പർ മെക്കാനിക്ക് തങ്ങളുടെ അറിവും കഴിവും പ്രകടമാക്കി, ദേശീയമായി വൈദഗ്‍ധ്യം ടെസ്റ്റ് ചെയ്ത്, അംഗീകാരം കരസ്ഥമാക്കാൻ കാർ, ബൈക്ക് മെക്കാനിക്കുകളെ സഹായിക്കുന്നു. കഴിഞ്ഞ 3 വർഷങ്ങളിൽ, Castrol സാക്ഷ്യം വഹിച്ചത് ഇന്ത്യയിലാകെ 2 ലക്ഷത്തിലധികം മെക്കാനിക്കുകളുടെ ആവേശകരമായ പങ്കാളിത്തത്തിനാണ് – വൈദഗ്‍ധ്യം കൂട്ടാനും അംഗീകാരം കരസ്ഥമാക്കാനുമുള്ള അവരുടെ ആഗ്രഹമാണ് അതിലൂടെ പ്രകടമാകുന്നത്.
advertisement
എന്നാൽ ഇപ്പോൾ, സ്ഥിതി വ്യത്യസ്തമാണ്. നമ്മുടെ മെക്കാനിക്കുകളെ സഹായിക്കാനുള്ള ആഗ്രഹത്തിൽ നിന്ന് പ്രചോദിതരായി Castrol Activ ഉം Network18 ഉം സംയുക്തമായി #ProtectIndiasEngine കാംപെയിന് തുടക്കം കുറിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ, ഇത് എത്രത്തോളം ഒരു പ്രചാരണമാണോ അത്രത്തോളം പ്രവർത്തന സജ്ജമാക്കൽ കൂടിയാണ്. അത് മെക്കാനിക്കുകൾക്കായുള്ള നമ്മുടെ എല്ലാവരുടെയും സഹായവും കരുതലും സമാഹരിക്കും, സഹായം ഉറപ്പ് നൽകാനുള്ള വേദി ഒരുക്കുകയും ചെയ്യും. ഈ ദൗത്യത്തിൽ ഞങ്ങൾക്ക് കാംപെയിനിന് പ്രചാരമേകിക്കൊണ്ട് ബോളിവുഡ് സൂപ്പർതാരം ആയുഷ്‍മാൻ ഖുരാനയുമുണ്ട്. ഒരു യൂത്ത് ഐക്കണെന്ന നിലയിൽ, കഠിനാധ്വാനത്തിലൂടെ മുന്നേറുകയും, വർഷങ്ങളോളം ടൂ വീലറിൽ സഞ്ചരിക്കുകയും ചെയ്തിട്ടുള്ള ആയുഷ്‍മാൻ ഖുരാന, പ്രതിസന്ധി ഘട്ടങ്ങളിൽ മെക്കാനിക്കുകൾ തന്നെ സഹായിച്ച കഥകൾ പങ്കുവെച്ചു. ‌കാംപെയിനിന്‍റെ വിപുലീകരണത്തിൽ പങ്കുചേർന്ന് കൂടുതൽ പിന്തുണ നൽകാൻ പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളായ ഷൈൻ ഷെട്ടി, ഗണേഷ് വെങ്കട്ടറാം എന്നിവരും പ്രശസ്ത ഹിന്ദി നടൻ രവി ദൂബെയും ഉണ്ട്.
advertisement
അവരുടെ സന്ദേശം ലളിതമാണ്. വർഷങ്ങളായി നമ്മുടെ വാഹനങ്ങൾക്ക് നിരന്തര സംരക്ഷണമേകാൻ മെക്കാനിക്കുകളാണ് സഹായിച്ചത്, ഇനി, #ProtectIndiasEngine ചെയ്യാനും നമ്മുടെ മെക്കാനിക്കുകൾക്ക് അതിലൂടെ സഹായം വാഗ്‍ദാനം ചെയ്ത് പ്രതിജ്ഞ എടുക്കുവാനും സയമായിരിക്കുന്നു. പ്രതിജ്ഞ എടുക്കുന്നത് രണ്ട് മിനിട്ട് നേരത്തെ ലളിതമായ കാര്യമാണെങ്കിലും, അതിന്‍റെ പരിണിതഫലം വലുതായിരിക്കും.
Castrol Activ ലഭിക്കുന്ന ഓരോ പ്രതിജ്ഞക്കും 10 രൂപ സംഭാവനയേകും, പരമാവധി 50 ലക്ഷം രൂപ വരെ ചെലവിടുന്നതിനാണ് അത്. നമ്മുടെ മെക്കാനിക്കുകളുടെ പരിശീലനം, വൈദഗ്‍ധ്യം വർധിപ്പിക്കൽ എന്നിവക്കും, പുതിയ ടെക്‌നോളജികൾ, സുരക്ഷിതമായ ബിസിനസ് ശീലങ്ങൾ, ഇൻഡസ്‍ട്രി ട്രെൻഡുകൾ എന്നിവ പരിചയപ്പെടുത്തൽ എന്നിവക്കുമാണ് ഈ പണം ഉപയോഗിക്കുക.
advertisement
പിന്തുണ നൽകാനുള്ള പ്രതിജ്ഞ ചെയ്യാൻ, കസ്റ്റമേർസ് www.protectindiasengine.com ലോഗ് ഓൺ ചെയ്ത്, പ്ലെഡ്ജ് ബട്ടൻ അമർത്തിയാൽ മതി. അതല്ലെങ്കിൽ, 7574-003-002 ൽ മിസ്‍ഡ് കോൾ നൽകാവുന്നതുമാണ്. നമ്മുടെ ഉദ്യമം ഫലപ്രദമാക്കാനും #ProtectIndiasEngine നും സമയമായിരിക്കുന്നു.
This is a partnered post.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
മെക്കാനിക്കുകളെ സഹായിക്കാൻ #ProtectIndiasEngine കാംപെയിനുമായി Castrol Activന്‍റെ മാതൃക
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement