Former Maruti MD Jagdish Khattar passes away | മാരുതി മുൻ മാനേജിംഗ് ഡയറക്ടർ ജഗ്ദിഷ് ഖട്ടർ അന്തരിച്ചു
Former Maruti MD Jagdish Khattar passes away | മാരുതി മുൻ മാനേജിംഗ് ഡയറക്ടർ ജഗ്ദിഷ് ഖട്ടർ അന്തരിച്ചു
മാരുതിയിൽ ചേരുന്നതിന് മുമ്പ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായ ഖട്ടർ കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലും ഉത്തർപ്രദേശ് സർക്കാരിലെ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലും ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
ന്യൂഡൽഹി: മാരുതി സുസുക്കി മുൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് ഖത്തർ അന്തരിച്ചു. 78 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. മുൻ ബ്യൂറോക്രാറ്റായ ഖട്ടർ ഇന്ത്യൻ വാഹന വ്യവസായത്തിലെ ഉന്നതരിൽ ഒരാളായി കണക്കാക്കപ്പെട്ടു. മാരുതിയുടെ ഭാവി വളർച്ചയ്ക്ക് അടിത്തറ പാകിയതിന്റെ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
1993 മുതൽ 2007 വരെ മാരുതി ഉദ്യോഗ് ലിമിറ്റഡിനൊപ്പം ഉണ്ടായിരുന്നു അദ്ദേഹം. 1993ൽ മാരുതിയിൽ ഡയറക്ടറായി (മാർക്കറ്റിംഗ്) ചേർന്നു. തുടർന്ന്, 1999ൽ മരുതിയുടെ മാനേജിംഗ് ഡയറക്ടറായി. ആദ്യം സർക്കാർ നോമിനിയായും പിന്നീട് 2002ൽ സുസുക്കി മോട്ടോർ കോർപ്പറേഷൻ (എസ്എംസി) നോമിനിയായും.
മാരുതിയിൽ ചേരുന്നതിന് മുമ്പ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായ ഖട്ടർ കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിലും ഉത്തർപ്രദേശ് സർക്കാരിലെ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലും ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
'ഇത് വ്യക്തിപരമായി ഒരു വലിയ നഷ്ടമാണ്. ഒപ്പം വലിയ ഞെട്ടലുമാണ്. ഞങ്ങൾ വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മാരുതിക്ക് വേണ്ടി വളരെയധികം നല്ല കാര്യങ്ങൾ ചെയ്ത ഒരാളാണ് അദ്ദേഹം,' - മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ സിഎൻബിസി-ടിവി 18 നോട് പറഞ്ഞു.
2007ൽ തന്റെ 65 ആം വയസ്സിൽ വിരമിച്ച ശേഷം ഖട്ടർ ഒരു മൾട്ടി ബ്രാൻഡ് കാർ വിൽപ്പന, സേവന ശൃംഖലയായ കാർനേഷൻ ആരംഭിച്ചു. 2018ൽ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് ഈ സംരംഭം സ്വന്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.