നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മോട്ടോർ സൈക്കിൾ ഡയറീസിലെ ചെഗുവേരയുടെ 'ഡീസൽ ബേബി' ഇനി ഇന്ത്യൻ ഗാരേജിൽ

  മോട്ടോർ സൈക്കിൾ ഡയറീസിലെ ചെഗുവേരയുടെ 'ഡീസൽ ബേബി' ഇനി ഇന്ത്യൻ ഗാരേജിൽ

  ചെ ഗുവേര എന്ന വിപ്ലവകാരിയുടെ വളർച്ചക്ക് ചെറുതല്ലാത്ത പങ്കാണ് 'നോർട്ടൺ' മോട്ടോർബൈക്ക് വഹിച്ചത്

  Che Guevaras Norton bike

  Che Guevaras Norton bike

  • Share this:
   ഒരു ബൈക്കിൽ രണ്ട് സുഹൃത്തുക്കൾ നടത്തുന്ന ഒരു ഇതിഹാസ റോഡ് യാത്ര. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെയും ലോക ചരിത്രത്തെയും തന്നെ പിന്നീട് മാറ്റിമറിക്കുകയായിരുന്നു. 1952ൽ മാർക്‌സിസ്റ്റ് വിപ്ലവകാരിയായ ചെഗുവേരയും സുഹൃത്ത് ആൽബർട്ടോ ഗ്രനാഡോയും നടത്തിയ യാത്രയാണത്. ഈ രണ്ട് സുഹൃത്തുക്കളുടെ ബൈക്ക് യാത്ര ക്രമേണ ലാറ്റിൻ അമേരിക്കൻ ചരിത്രം തന്നെ മാറ്റിയെഴുതിയിരുന്നു. ആ ബൈക്കാണ് 'നോർട്ടൺ' 500 സിസി മോട്ടോർസൈക്കിൾ.

   ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ നോർട്ടൺ മോട്ടോർ സൈക്കിളിനെ തമിഴ്‌നാട് ആസ്ഥാനമായുള്ള മോട്ടോർ കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി ഏറ്റെടുക്കുന്നു എന്ന വാർത്ത അത്ഭുതത്തോടെയാണ് ഇന്ത്യൻ ബിസിനസ്സ് രംഗം നോക്കിക്കണ്ടത്. കമാൻഡോയുടെയും ഡൊമിനേറ്റർ സീരീസിന്റെ നിർമ്മാതാവായ നോർട്ടൺ ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുവായിരുന്നു എന്നത് ബിസിനസ് രംഗത്തെ രഹസ്യമല്ല. 122 വർഷത്തെ പാരമ്പര്യമുള്ള മോട്ടോർ സൈക്കിൾ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ മോശമായിരുന്നു. ബ്രെക്‌സിറ്റ്, നികുതി, അന്താരാഷ്ട്ര തലത്തിലുള്ള മത്സരം തുടങ്ങി നിരവധി ഘടകങ്ങൾ നോർട്ടനെ കാര്യമായി ബാധിച്ചിരുന്നു.
   You may also like:'നോർട്ടൺ' ഇനി TVSന് സ്വന്തം; ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡ് [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
   നോർട്ടൺ മോട്ടോർസൈക്കിള്‍ മനപൂർവമല്ലാതെ തന്നെ ലോക രാഷ്ട്രീയ ചരിത്രത്തിൽ, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിച്ചു. ചെ യുടെ സഹയാത്രികനായ ഗ്രാനഡോയുടെ മോട്ടോർബൈക്കായിരുന്നു 1947 മോഡൽ നോർട്ടൺ 18.

   ചെ ഗുവേര എന്ന വിപ്ലവകാരിയുടെ വളർച്ചക്ക് ചെറുതല്ലാത്ത പങ്കാണ് 'നോർട്ടൺ' മോട്ടോർബൈക്ക് വഹിച്ചത്. കാരണം, അർജന്റീന, ചിലി, പെറു, കൊളംബിയ, വെനിസ്വേല എന്നിവിടങ്ങളിലൂടെയുള്ള അവരുടെ യാത്ര അവർ പ്രതീക്ഷിച്ചതു പോലെ എളുപ്പമായിരുന്നില്ല. കഠിനമായ യാത്ര ഏറ്റെടുക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല ഇവരുടെ "ഡീസൽ ബേബി". യാത്രയ്ക്കിടെ ബൈക്കിന് സ്ഥിരമായി പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ പല ചെറിയ ഗ്രാമങ്ങളിലും ഇവർക്ക് താമസിക്കേണ്ടി വന്നു. ഈ ഹ്രസ്വ താമസത്തിനിടയിലാണ് ഗ്രാമങ്ങളിലെ ദാരിദ്ര്യം എങ്ങനെയായിരുന്നുവെന്ന് ചെഗുവേരക്ക് അടുത്തറിയാൻ കഴിഞ്ഞത്. ഈ അനുഭവങ്ങളാണ് ചെയിലെ വിപ്ലവകാരി വളരാൻ കാരണം. ചെഗുവേരയെക്കുറിച്ചുള്ള അന്നത്തെ വാർത്തകളിലെല്ലാം ഈ നോർട്ടൻ ബൈക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു, അത് പിന്നീട് ദി മോട്ടോർസൈക്കിൾ ഡയറീസായി മാറി.

   മോട്ടോർസൈക്കിൾ ഡയറിക്കു പുറമേ, ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലും നോർട്ടൺ മോട്ടോർ സൈക്കിളുകൾ പ്രശസ്തമാണ്.
   First published:
   )}