നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'നോർട്ടൺ' ഇനി TVSന് സ്വന്തം; ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡ്

  'നോർട്ടൺ' ഇനി TVSന് സ്വന്തം; ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡ്

  നോർട്ടനിലെ 55-60 ജീവനക്കാരെയും ടിവിഎസ് ഏറ്റെടുക്കും

  tvs

  tvs

  • Share this:
   ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ 'നോർട്ടൺ' സ്വന്തമാക്കി ടിവിഎസ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ടിവിഎസ് നടത്തിയത്.

   16 മില്യൺ പൗണ്ടിനാണ് നോർട്ടൺ ടിവിഎസ് വാങ്ങിയത്. ഒരു മോട്ടോർ സൈക്കിൾ നിർമ്മാതാവിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണ് ഇപ്പോൾ നടന്നതെന്നും, ഇത് ടിവിഎസിന്റെയും ആഗോള ഇരുചക്രവാഹന വിപണിയിൽ അതിവേഗം വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ടിവിഎസ് പറഞ്ഞു.

   1898 ൽ ബർമിംഗ്ഹാമിൽ ജെയിംസ് ലാൻസ്‌ഡൗൺ നോർട്ടൺ സ്ഥാപിച്ച നോർട്ടൺ മോട്ടോർസൈക്കിൾ എക്കാലത്തെയും ജനപ്രിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ്.
   You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
   നോർട്ടന് ചില മാനേജ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നു, അത് ടിവിഎസിന്‍റെ ആഗോള വിതരണ ശൃംഖലയുടെ കഴിവുകളുപയോഗിച്ച് മറികടക്കാൻ സഹായിച്ചു. ടിവിഎസ് മോട്ടോർ കമ്പനിയിൽ ഇത് ഞങ്ങൾക്ക് ഒരു സുപ്രധാന സമയമാണെന്ന് ടിവിഎസ് ജോയിന്റെ മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.

   നോർട്ടനിലെ 55-60 ജീവനക്കാരെയും ടിവിഎസ് ഏറ്റെടുക്കും. ഒപ്പം പൈപ്പ്ലൈനിലെ ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുകയുമാണ്. നോർട്ടണിന്റെ ഐപിയും ബ്രാൻഡ് അവകാശങ്ങളും ഇതിനോടകം ലഭിച്ചുകഴിഞ്ഞെന്നും സുദർശൻ വേണു പറഞ്ഞു.
   First published:
   )}