നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്ര നേട്ടവുമായി ടാറ്റ: വിറ്റഴിച്ചത് 10,000 വാഹനങ്ങള്‍

    ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്ര നേട്ടവുമായി ടാറ്റ: വിറ്റഴിച്ചത് 10,000 വാഹനങ്ങള്‍

    കമ്പനി ഇതു വരെ 10,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്.

    • Share this:
      ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കമ്പനി ഇതു വരെ 10,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. 120 ഓളം നഗരങ്ങളിലായി 700 ല്‍ പരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കമ്പനിക്കുള്ളത്. രാജ്യത്തെ വാഹന വിപണിയുടെ 70 ശതമാനവും ടാറ്റയുടെ കൈയ്യിലാണ്.

      ടിഗ്‌റോസ് ഇവിയാണ് ഏറ്റവും പുതുതായി കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോണിനും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വസത്തിന് നന്ദി പറയുന്നതായി ടാടയുടെ
      ഇന്ത്യന്‍ മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു.

      നിരവധി പ്ലസുകളുമായി പുതിയ Tata Ace Gold Diesel+ വരുന്നു!


      23 ലക്ഷം ഉപഭോക്താക്കളുടെ മനം കവർന്ന ചെറിയ ആനക്കുട്ടി എന്നറിയപ്പെടുന്ന Tata Ace, ഇപ്പോഴും കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു! 2005-ൽ പുറത്തിറക്കിയ Tata Ace 2018-ൽ Tata Ace Gold എന്ന പതിപ്പിൽ Ace Gold Diesel, Ace Gold Petrol, Ace Gold CNG, Ace Gold Petrol Cx എന്നിങ്ങനെ 4 വേരിയന്റുകളിലായി അവതരിപ്പിച്ചിരുന്നു. അടുത്തിടെ Tata Ace Gold-ന്റെ ശ്രേണിയിലേയ്ക്ക് പുതുതായൊരു ഡീസൽ പതിപ്പും കഴിഞ്ഞയിടയ്ക്ക് ചേർത്തിരുന്നു.

      മികച്ച പ്രവർത്തനസമയം, ഉയർന്ന മൈലേജ് തുടർന്ന് ഉയർന്ന വരുമാനം എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി നിലവിലുള്ള Ace Gold Diesel ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടും രൂപകൽപ്പന ചെയ്തതാണ്. Ace Gold Diesel+ എന്ന് പേര് നൽകിയിരിക്കുന്ന ഈ വാഹനത്തിന് നിലവിലുള്ള Ace Gold Diesel-നേക്കാൾ നിരവധി പ്ലസ് പോയിന്റുകൾ ഉണ്ട്.

      5.68 ലക്ഷം (എക്സ്-ഷോറൂം വില) രൂപയ്ക്ക് Tata Ace Gold Diesel+ -ൽ 14.7കിലോവാട്ട് ഉയർന്ന പവർ, 45എൻഎം പിക്കപ്പ്, 27.5% ഗ്രേഡബിലിറ്റി എന്നിവ നൽകുന്നതിലൂടെ ലോഡ് വഹിക്കുന്നതിൽ മെച്ചപ്പെട്ട  ശേഷിയും വലിയ കയറ്റങ്ങളിൽ മികച്ച ചലനശേഷിയും ലഭിക്കുന്നു. 750 കിലോ പേലോഡുള്ളതും നല്ല ലോഡ് വഹിക്കാനാകുമെന്ന് തെളിയിച്ചിട്ടുള്ളതുമായ, ലളിതമായ 2 സിലിണ്ടറുകൾ ഉള്ള എഞ്ചിനിൽ കരുത്തുറ്റ ലീഫ് സ്പ്രിംഗ് സസ്പെൻഷനുമുണ്ട്.

      ഏറ്റവും മികച്ച ബിഎസ്6 സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത Tata Ace Gold Diesel+ അതിശയകരമായ പ്രകടനവും ലാഭവും എളുപ്പത്തിൽ നൽകുന്നു. ഇനി അതിന്റെ പ്ലസ് പോയിന്റുകൾ എന്തൊക്കെയാണെന്ന് നോക്കാം, Tata Ace Gold Diesel+ ഉപഭോക്താക്കൾക്ക് താഴെ സൂചിപ്പിക്കുന്ന സവിശേഷതകൾ നൽകുന്നു-

      പ്രവർത്തനസമയം +

      Ace Gold Diesel +ലു ള്ള ലളിതവും എന്നാൽ ഏറ്റവും മികച്ചതുമായ സാങ്കേതികവിദ്യ നിങ്ങളുടെ വാഹനത്തിന് റോഡുകളിൽ ഉയർന്ന പ്രവർത്തനസമയം നൽകുന്നു. Tata Ace Gold Diesel +-ൽ യാത്രകളും വരുമാനവും ഇത് വർദ്ധിപ്പിക്കുമെന്നതിൽ സംശയം വേണ്ട.

      മൈലേജ് +

      വളരെ ലളിതമായ ഈ സാങ്കേതികവിദ്യയിലൂടെ വാഹനത്തിന് ഉയർന്ന ഇന്ധനക്ഷമത നൽകുന്നു. വാഹന ഓട്ടത്തിന് ഏറ്റവും കുറഞ്ഞ ചെലവ് ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് ലിറ്ററിന് 22-23 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു.

      വരുമാനം +

      വിട്ടുവീഴ്ചകൾ ചെയ്യാത്ത Ace Gold Diesel +ന്റെ  മികച്ച പ്രവർത്തനം കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ ട്രിപ്പുകൾ നടത്താൻ സാധിക്കും. തിലൂടെ  Ace Gold Diesel + ഉപഭോക്താക്കൾക്ക് ഉയർന്ന മൈലേജിനൊപ്പം, വരുമാനവും ഉറപ്പാക്കുന്നു.

      താഴെ സൂചിപ്പിച്ചിരിക്കുന്നത് പോലെ വാല്യു ആഡഡ് സേവനങ്ങളുമായാണ്  Ace Gold Diesel + വരുന്നത്:

      3 വർഷം/75000 കിലോമീറ്റർ ഫ്രീഡം പ്ലാറ്റിനം എഎംസി

      ഇതിന്റെ പ്രാരംഭ ഘട്ടത്തിൽ ഫ്രീഡം പ്ലാറ്റിനം വാർഷിക പരിപാലന കരാറിന് കീഴിൽ നിങ്ങൾക്ക് 3 വർഷം അല്ലെങ്കിൽ 75000 കിലോമീറ്റർ എഎംസി, സൗജന്യമായി എഞ്ചിൻ ഓയിൽ പരിശോധന, എഎംസി കാലയളവ് വരെ ഓരോ 5,000 കിലോമീറ്ററിലും ടോപ്പ്-അപ്പ് എന്നിവ ലഭിക്കുന്നു. വേറെ എന്തൊക്കെയാണ്? 5000 കിലോമീറ്റർ വരെ ബ്രേക്ക് പ്രവർത്തനം, മുന്നിലും പിന്നിലുമുള്ള ബ്രേക്ക് പാഡ് വെയർ, ബ്രേക്ക് പെഡൽ യാത്ര എന്നിവയെല്ലാം നിങ്ങൾക്ക്  പ്രതിമാസം വെറും 40 രൂപയ്ക്ക് ലഭ്യമാകുന്നു.

       പ്രവർത്തനസമയ ഗ്യാരണ്ടി

      ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ എസ്‌സിവി വിഭാഗത്തിൽ ഇതാദ്യമായി Tata Motors ഈ വേരിയന്റിലൂടെ ഗ്യാരണ്ടിയുള്ള പ്രവർത്തനസമയം നൽകുന്നു. ഇത് 15,000 കിലോമീറ്റർ അല്ലെങ്കിൽ 6 മാസത്തേയ്ക്ക് (ഏതാണോ കുറവ്) ട്രക്കിന് യാതൊരുവിധ തകരാറും ഉണ്ടാവില്ലെന്ന് ഉറപ്പ് തരുന്നു. ഈ വാഗ്ദാനം നിറവേറ്റാൻ ട്രക്കിന് സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഓരോ ബ്രേക്ക്ഡൗണിനും 1,000 രൂപ നഷ്ടപരിഹാരം നൽകുന്നു.



        • സേവന ഗ്യാരണ്ടി




      ഏത് തരത്തിലുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷവും വർക്ക്‌ഷോപ്പിൽ നിന്ന് 24 മണിക്കൂറിനകം നിങ്ങൾക്ക് വാഹനം തിരികെ ലഭിക്കും, മാത്രമല്ല ട്രക്ക് 24 മണിക്കൂറിൽ കൂടുതൽ തകരാർ പരിഹരിക്കാതെ വർക്ക്‌ഷോപ്പിൽ തന്നെ കിടക്കുകയാണെങ്കിൽ പ്രതിദിനം 1000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് തരുന്നു! ഇത് നിങ്ങളുടെ ഗതാഗത ബിസിനസിനെ കൂടുതൽ സമ്പന്നമാക്കുന്നു!

      ദശലക്ഷക്കണക്കിന് ഇന്ത്യൻ സംരംഭകരുടെ അഭിലാഷങ്ങൾ നിറവേറ്റാനും ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവും വരുമാന ശേഷിയും നൽകിക്കൊണ്ട് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ സഹായിക്കുന്നതിനും  Tata Ace Gold Diesel+   സജ്ജമാണ്.

      Tata Motors-ന്റെ മറ്റ് വാണിജ്യ വാഹനങ്ങളെപ്പോലെ തന്നെ വളരെ വേഗത്തിൽ അറ്റകുറ്റപ്പണികൾ, കാര്യക്ഷമമായ സേവനങ്ങൾ, സങ്കീർണ്ണതയില്ലാത്ത ഇൻഷുറൻസ്, ഡ്രൈവറിന്റെ സുരക്ഷിതത്ത്വം എന്നിവ നൽകുന്ന Tata Motors-ന്റെ വാല്യൂ ആഡഡ് സേവനങ്ങളായ Tata Alert, Tata Zippy, Tata Kavach, Tata Samarth എന്നിവ  സമ്പൂർണ സേവ 2.0 സംരംഭത്തിലൂടെ ഈ വാഹനും സുരക്ഷിതമാക്കിയിരിക്കുന്നു.

      ഇന്ത്യയിലെ മുൻനിര ചെറുകിട വാണിജ്യ വാഹനമായ Tata Ace Gold Diesel+ നൽകുന്ന ഉറപ്പിനും വിശ്വാസ്യതയ്ക്കും ഒപ്പം നിങ്ങളുടെ ബിസിനസിന് അർഹമായ ‘പ്ലസ്’-കളും നൽകുന്നു. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും നിങ്ങളുടെ ബ്രാൻഡ് ന്യൂ Ace ബുക്ക് ചെയ്യാവുന്നതാണ്. Tata Motors-ന്റെ സിവി സെയിൽസ് പ്ലാറ്റ്‌ഫോം സന്ദർശിക്കുക.
      Published by:Jayashankar AV
      First published:
      )}