ഇന്ത്യയിൽ ഉടൻ സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്ന് 31% വിശ്വസിക്കുന്നു; ആക്സിസ് മൈ ഇന്ത്യ സർവേഫലം
- Published by:Rajesh V
- news18-malayalam
Last Updated:
മൊത്തത്തിലുള്ള ഗാർഹിക ചെലവുകൾ വർദ്ധിച്ചതായി സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും വെളിപ്പെടുത്തി ഗ്രാമങ്ങളെ അപേക്ഷിച്ച്, നഗര പ്രദേശങ്ങളിൽ ഈ ചെലവ് അല്പം കൂടുതലുമാണ്.
ഇന്ത്യയിൽ ഉടൻ സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്ന് 31 ശതമാനമാളുകൾ വിശ്വസിക്കുന്നതായി ആക്സിസ് മൈ ഇന്ത്യ സർവേഫലം. 2023 ൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് പലരും കരുതുന്നതായും സർവേഫലം സൂചിപ്പിക്കുന്നു. മറ്റ് ആഗോള സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങളെ ജോലിയിലെ പിരിച്ചുവിടലുകൾ വലിയ തോതിൽ ബാധിച്ചിട്ടില്ല എന്ന് സർവേയിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനം പേരും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ചെറിയൊരു വിഭാഗം എഐ ടൂളുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ ഭൂരിഭാഗം പേരും ഇത്തരം ടൂളുകളെക്കുറിച്ച് തങ്ങൾക്ക് അറിയില്ല എന്നാണ് പ്രതികരിച്ചത്. എഐ ടൂളുക ജോലിഭാരം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായിക്കും എന്നും ചിലർ അഭിപ്രായപ്പെട്ടു. സർവേയുടെ കൂടുതൽ വിശദാംശങ്ങളാണ് ചുവടെ.
ഇന്ത്യയും സാമ്പത്തിക മാന്ദ്യവും
സർവേയിൽ പങ്കെടുത്തവരിൽ, 22 ശതമാനം പേരാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതികരിച്ചത്. 31 ശതമാനം പേർ ഇന്ത്യ മാന്ദ്യത്തെ അഭിമുഖീകരിക്കില്ലെന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 19 ശതമാനം പേരാണ് തങ്ങൾ ഒരു പരിധിവരെ അത് പ്രതീക്ഷിക്കുന്നതായി പറഞ്ഞത്. ബാക്കിയുള്ളവർ ഇക്കാര്യത്തിൽ തങ്ങൾക്ക് അത്ര ഉറപ്പില്ലെന്നാണ് പ്രതികരിച്ചത്.
പിരിച്ചുവിടലുകൾ
സ്വകാര്യ, കോർപ്പറേറ്റ് മേഖലകളിലെ പിരിച്ചുവിടലുകൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 17 ശതമാനം പേർ ഇത് തങ്ങളെ വലിയ തോതിൽ ബാധിച്ചതായാണ് പ്രതികരിച്ചത്. 19 ശതമാനം പേരാണ് ഇത്തരം പിരിച്ചുവിടലുകൾ തങ്ങളെ ഒരു പരിധിവരെ ബാധിച്ചു എന്ന് പ്രതികരിച്ചത്. പ്രതികരിച്ചവരിൽ ഭൂരിഭാഗവും, അതായത് 64 ശതമാനം പേരും, ജോലിയിലെ പിരിച്ചുവിടലുകൾ തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്.
advertisement
എഐ ടൂളുകൾ
പഠനാവശ്യങ്ങൾക്കായോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായോ എഐ ടൂളുകൾ ഉപയോഗിക്കാറുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ ചെറിയൊരു ശതമാനമാണ് പറഞ്ഞത്. സർവേയിൽ പങ്കെടുത്തവരിൽ ഒരു ശതമാനം പേരാണ് തങ്ങൾ ദിവസേന എഐ ടൂളുകൾ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരു ശതമാനം ആളുകൾ വല്ലപ്പോഴും ഇവ ഉപയോഗിക്കാറുണ്ടെന്നും ഒരു ശതമാനം പേർ അപൂർവമായി മാത്രം ഇവ ഉപയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തി.
advertisement
എന്നാൽ സർവേയിൽ പങ്കെടുത്തന്നവരിൽ ഭൂരിഭാഗവും (88 ശതമാനം പേർ) തങ്ങൾ എ ഐ ടൂളുകളെക്കുറിച്ച് അജ്ഞരാണെന്ന് തുറന്നു പറഞ്ഞു. 9 ശതമാനം പേരാണ് തങ്ങൾ ഇവ ഉപയോഗിക്കാറേ ഇല്ലെന്ന് പറഞ്ഞത്. എഐ ടൂളുകൾ ജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലതാക്കുമെന്നോ മനുഷ്യരെ ബാധിക്കുമെന്നോ സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം പേരും വിശ്വസിക്കുന്നു. രണ്ട് ശതമാനം പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വളരെയധികം ആശ്രയിക്കുന്നതിൽ തങ്ങളുടെ ആശങ്കയും പ്രകടിപ്പിച്ചു. ഇത് മനുഷ്യരുടെ വിശകലനശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും ഇവർ പറഞ്ഞു.
advertisement
വീട്ടുചെലവുകൾ
മൊത്തത്തിലുള്ള ഗാർഹിക ചെലവുകൾ വർദ്ധിച്ചതായി സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും വെളിപ്പെടുത്തി ഗ്രാമങ്ങളെ അപേക്ഷിച്ച്, നഗര പ്രദേശങ്ങളിൽ ഈ ചെലവ് അല്പം കൂടുതലുമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 08, 2023 6:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ ഉടൻ സാമ്പത്തിക മാന്ദ്യമുണ്ടാകില്ലെന്ന് 31% വിശ്വസിക്കുന്നു; ആക്സിസ് മൈ ഇന്ത്യ സർവേഫലം