കര്‍ണാടകയില്‍ ബിയറിന്റെ വില കുത്തനെ കൂടി; വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
വില കൂടുന്നതോടെ ബിയര്‍ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന ആശങ്കയിലാണ് മദ്യവില്‍പ്പനക്കാരെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്‌ഡെ
കര്‍ണാടകയില്‍ ബിയറിന്റെ വില കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട ബിയറുകളുടെ നികുതി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ബിയറിന് വില കൂടിയത്. പുതുക്കിയ വില ജനുവരി 20 മുതല്‍ പ്രാബല്യത്തിലാകുകയും ചെയ്തു.
ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നിട്ടും എക്‌സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധനവ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വില വര്‍ധന പ്രാബല്യത്തിലായതോടെ നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയായിട്ടുണ്ട്. 230 രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് ഇനി 240 രൂപ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില കൂടുന്നതോടെ ബിയര്‍ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന ആശങ്കയിലാണ് മദ്യവില്‍പ്പനക്കാരെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്‌ഡെ പറഞ്ഞു.
advertisement
വിപണിസാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലാത്ത സമയത്താണ് നികുതി വര്‍ധിപ്പിച്ചതെന്നും ബിയര്‍ വിലവര്‍ധന വ്യാപാരികളെ ആശങ്കയിലാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
'' വിലവര്‍ധന കാരണം കഴിഞ്ഞ ഒരാഴ്ചയായി ബിയര്‍ വിതരണം കുത്തനെ കുറഞ്ഞു. ഒരാഴ്ച മുമ്പ് മദ്യനിര്‍മാണശാലകള്‍ ഉല്‍പാദനം കുറച്ചു. വില്‍പ്പന ഇതിനോടകം പത്ത് ശതമാനം കുറഞ്ഞു. സ്റ്റോക്ക് കുറയുന്നത് വില്‍പ്പനയെ സാരമായി ബാധിച്ചു,'' ഹെഗ്‌ഡെ പറഞ്ഞു.
വിലവര്‍ധനവ് കാരണം മദ്യനിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ജനുവരി 20 മുതല്‍ 45 ദിവസത്തേക്ക് വിപണിയില്‍ ബിയര്‍ സ്റ്റോക്ക് കുറയുമെന്നും ഹെഗ്‌ഡെ പറഞ്ഞു.
advertisement
നഗരത്തിലുടനീളമുള്ള പബ്ബുകളില്‍ പാര്‍ട്ടിയ്‌ക്കെത്തുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ബിയറിന്റെ വിലവര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് കോറമംഗലയിലെ ഒരു പബ്ബ് ചെയിന്‍ ഉടമ പറഞ്ഞു.
''തൊഴില്‍മേഖലയിലെ സ്ഥിരതയില്ലായ്മയും കൂട്ടപ്പിരിച്ചുവിടല്‍ ഭയവും കാരണം ജനങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് പണം ചെലവാക്കുന്നത്. നഗരത്തിലെ പല പബ്ബുകളും തങ്ങളുടെ നിക്ഷേപം വീണ്ടെടുക്കാന്‍ പാടുപെടുന്നു. ചെലവ് പ്രതിവര്‍ഷം 10 ശതമാനം വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര ലാഭവും ലഭിക്കുന്നില്ല. പബ്ബ് വ്യവസായ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്,'' പബ്ബ് ചെയിന്‍ ഉടമ പറഞ്ഞു.
advertisement
2024 മാര്‍ച്ച് മാസത്തില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച തീരുമാനമാണ് ജനുവരി 20ലെ നികുതി വര്‍ധനയ്ക്ക് കാരണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിയര്‍ തീരുവകള്‍ വളരെക്കാലമായി മാറ്റമില്ലാതെ തുടരുകയാണെന്നും പുതിയ നികുതി സംവിധാനം അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
January 28, 2025 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കര്‍ണാടകയില്‍ ബിയറിന്റെ വില കുത്തനെ കൂടി; വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്