മാസം 5.62 ലക്ഷം ശമ്പളം; പുതിയ സെബി ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർ‌ക്കാര്‍ അപേക്ഷ ക്ഷണിച്ചു

Last Updated:

സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്

News18
News18
ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മാർച്ച് 2നായിരുന്നു മാധബി ചുമതലയേറ്റത്. ഫെബ്രുവരി 28ന് കാലാവധി അവസാനിക്കും. സെബി ചെയർമാൻ സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 17നകം സമർപ്പിക്കണം. കാലാവധി അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് ആണ്.
പുനർ നിയമനത്തിന് അർഹതയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാറിലെ ഒരു സെക്രട്ടറിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും സെബി ചെയർമാനും ലഭിക്കും. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം.
2022 മാർച്ചിൽ സെബി മേധാവി ആയി ചുമതലയേറ്റ മാധബി ബുച്ച് സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ അധ്യക്ഷപദത്തിലേക്ക് എത്തിയ ആദ്യ വ്യക്തിയാണ്. സെബി ചെയർപേഴ്‌സണായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2021 ഒക്‌ടോബർ 4 വരെ സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് സെബി ചെയർപേഴ്സൺ ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരിയുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ ദമ്പതികൾ ആരോപണം നിഷേധിക്കുകയും ചെയ്തു. പിന്നീട് 2024 സെപ്റ്റംബറിൽ ഏകദേശം 500 സെബി ജീവനക്കാർ 'ടോക്സിക്' തൊഴിൽ സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
മാസം 5.62 ലക്ഷം ശമ്പളം; പുതിയ സെബി ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർ‌ക്കാര്‍ അപേക്ഷ ക്ഷണിച്ചു
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement