50 വർഷത്തേക്ക് പലിശരഹിതവായ്പ; മൂലധന നിക്ഷേപത്തിന് പിന്തുണ: 16 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ 56,415 കോടി രൂപ

Last Updated:

മൊത്തം 1.3 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ഈ വര്‍ഷം കേന്ദ്രം വകയിരുത്തുന്നത്

news 18
news 18
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 16 സംസ്ഥാനങ്ങള്‍ക്ക് 56,415 കോടി രൂപ നല്‍കുന്നതിന് ഇന്ത്യന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പെന്റീച്ചര്‍ വകുപ്പ് അംഗീകാരം നല്‍കി. പ്രത്യേക കേന്ദ്ര പദ്ധതി പ്രകാരമാണ് ഈ വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക പിന്തുണയായി സഹായം അനുവദിക്കുന്നതാണ് പദ്ധതി (Special Assistance to States for Capital Investment). സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2023-24 പ്രകാരം 16 സംസ്ഥാനങ്ങള്‍ക്കായി 56,415 കോടി രൂപയാണ് ഇപ്പോള്‍ അനുവദിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മൊത്തം 1.3 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ഈ വര്‍ഷം കേന്ദ്രം വകയിരുത്തുന്നത്. 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ആയാണ് ഈ തുക നൽകുന്നത്.
സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2023-24 പ്രകാരം, ബിഹാറിനാണ് ഏറ്റവും കൂടുതല്‍ വായ്പ ലഭിച്ചത് (9,640 കോടി രൂപ) മധ്യപ്രദേശ് (7,850 കോടി), പശ്ചിമ ബംഗാള്‍ (7,523 കോടി) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ജലവിതരണം, വൈദ്യുതി, റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
advertisement
മൂലധന നിക്ഷേപ പദ്ധതികള്‍ക്കുള്ള സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായത്തിന് എട്ട് ഘട്ടങ്ങളുണ്ട്. 15-ാം ധനകാര്യ കമ്മീഷന്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതിയുടെയും തീരുവയുടെയും വിഹിതം അനുസരിച്ച് ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്നത് ആദ്യ ഭാഗത്തില്‍ ഉള്‍പ്പെടുന്നു. പദ്ധതിയുടെ രണ്ടാം ഭാഗത്തില്‍, സംസ്ഥാനങ്ങള്‍ക്ക് 3,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പഴയ സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സുകളും ഒഴിവാക്കുന്നതിനും പഴയ വാഹനങ്ങളുടെ ബാധ്യതകള്‍ ഒഴിവാക്കുന്നതിനും വ്യക്തികള്‍ക്ക് അവരുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നികുതി ഇളവുകള്‍ നല്‍കുന്നതിനും ഓട്ടോമേറ്റഡ് വാഹന പരിശോധനാ സൗകര്യങ്ങള്‍ ആരംഭിക്കുന്നതിനുമായിട്ടാണ് ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
advertisement
പദ്ധതിയുടെ 3, 4 ഭാഗങ്ങളില്‍ നഗരാസൂത്രണത്തിനും സാമ്പത്തിക കാര്യങ്ങൾക്കായും വേണ്ടി അനുവദിച്ച ഫണ്ട് ഉള്‍പ്പെടുന്നു. പദ്ധതിയുടെ അഞ്ചാം ഭാഗത്തില്‍, നഗരപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള വീടുകളും ഫ്‌ലാറ്റുകളും നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 6-ാം ഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങളായ മേക്ക് ഇന്‍ ഇന്ത്യയിലും ഒരു ജില്ല ഒരു ഉല്‍പ്പന്നത്തിലുമാണ് (One District One Product (ODOP)). ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 15,000 കോടി രൂപയാണ് ഈ സംരംഭത്തിനായി നീക്കിവച്ചിരിക്കുന്നത്.
advertisement
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും സമാനമായ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. 95,147.19 കോടി രൂപയുടെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് നിര്‍ദേശങ്ങള്‍ക്കാണ് അന്ന് അംഗീകാരം ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 81,195.35 കോടി രൂപയാണ് അനുവദിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
50 വർഷത്തേക്ക് പലിശരഹിതവായ്പ; മൂലധന നിക്ഷേപത്തിന് പിന്തുണ: 16 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ 56,415 കോടി രൂപ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement