ക്രിസ്‌മസ് പുതുവര്‍ഷ ബമ്പർ ഒന്നാം സമ്മാനം പാറശാലയിൽ; 12 കോടി ആര്യങ്കാവ് വഴി അതിർത്തി കടന്നോ?
- Published by:Anuraj GR
- news18-malayalam
Last Updated:
18 വര്‍ഷത്തിനിടെ മറ്റ് അനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയത് ഇതാദ്യമാണെന്ന് വെങ്കിടേശ് പറയുന്നു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പർ നറുക്കെടുത്ത് 24 മണിക്കൂർ പിന്നിട്ടിട്ടും 12 കോടിയുടെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ എക്സ്.ജി 358753 ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്.
ശബരിമല തീർഥാടകരോ, അന്യസംസ്ഥാന ലോറി ഡ്രൈവർമാരോ ആയിരിക്കും ആ ഭാഗ്യവാനെന്ന് വെങ്കിടേശ് പറയുന്നു. പ്രധാനമായും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ്. അതുകൂടാതെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ആര്യങ്കാവ്. നിരവധി തീർത്ഥാടകരും തന്‍റെ കൈയിൽനിന്ന് ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് വെങ്കിടേശ് പറയുന്നു.
advertisement
18 വര്‍ഷത്തിനിടെ മറ്റ് അനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയത് ഇതാദ്യമാണെന്ന് വെങ്കിടേശ് പറയുന്നു. ഏജന്‍സി കമ്മിഷനായി ലഭിക്കുന്ന തുക സ്ഥാപനം വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വെങ്കിടേശ് പറഞ്ഞു. ഭരണി ഏജന്‍സിയില്‍ ഇപ്പോള്‍ നാല് ജീവനക്കാരുണ്ട്. വെങ്കിടേശിന്റെ ഭാര്യയും രണ്ട് മക്കളും തമിഴ്നാട്ടിലാണ് താമസം.
ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ , തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
advertisement
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയുടെയും ആറു വീതം ടിക്കറ്റുകളും ഇതോടൊപ്പം നറുക്കെടുത്തു. ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.
advertisement
12 ടിക്കറ്റുകൾക്കു കേടുപാടുണ്ടായി. ലോട്ടറി വിൽപനയിലൂടെ 77.35 കോടി രൂപയും ജിഎസ്ടി ഇനത്തിൽ 28 % തുകയും സർക്കാരിനു കിട്ടും. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണു ലഭിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2021 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ക്രിസ്‌മസ് പുതുവര്‍ഷ ബമ്പർ ഒന്നാം സമ്മാനം പാറശാലയിൽ; 12 കോടി ആര്യങ്കാവ് വഴി അതിർത്തി കടന്നോ?