e-Passbook | പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപങ്ങളിലെ ബാലൻസ് അറിയാൻ ഇ-പാസ്ബുക്ക്; അക്കൗണ്ട് ഉടമകൾ അറിയേണ്ടതെല്ലാം

Last Updated:

ഈ സൗകര്യം നിലവില്‍ വരുന്നതോടെ പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സേവനം ഇല്ലാതെ തന്നെ അക്കൗണ്ട് വിശദാംശങ്ങള്‍ അറിയാന്‍ കഴിയും.

പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപ പദ്ധതികളുടെ (post office small savings schemes) ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിംഗോ മൊബൈല്‍ ബാങ്കിംഗോ ഇല്ലാതെ തന്നെ എവിടെ നിന്നും അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഇ-പാസ്ബുക്ക് സൗകര്യം അവതരിപ്പിച്ചു.
'നാഷണൽ (ചെറുകിട) സേവിംഗ്സ് സ്കീം അക്കൗണ്ട് ഉടമകള്‍ക്ക് ലളിതമായ ഡിജിറ്റല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 12.10.2022 മുതല്‍ ഇ-പാസ്ബുക്ക് സൗകര്യം അവതരിപ്പിക്കാനാണ് തീരുമാനം' 2022 ഒക്ടോബര്‍ 12ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തപാല്‍ വകുപ്പ് അറിയിച്ചു.
ഈ സൗകര്യം നിലവില്‍ വരുന്നതോടെ പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സേവനം ഇല്ലാതെ തന്നെ അക്കൗണ്ട് വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി അക്കൗണ്ട് ഉടമയ്ക്ക് ഇ-പാസ്ബുക്ക് (e-passbook) ലഭിക്കും. ഈ സേവനം സൗജന്യമായി (free of cost) ലഭ്യമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
advertisement
ഇ-പാസ്ബുക്കില്‍ ലഭ്യമായ വിവരങ്ങൾ
ബാലന്‍സ് അറിയാം: ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താവിന് എല്ലാ നാഷണല്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടിലെയും ബാലന്‍സ് അറിയാനാകും.
മിനി സ്റ്റേറ്റ്മെന്റ്: തുടക്കത്തില്‍ പിഒ സേവിംഗ്സ് അക്കൗണ്ടുകള്‍ (പിഒഎസ്എ), സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ (എസ്എസ്എ), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ (പിപിഎഫ്) എന്നിവയ്ക്ക് മിനി സ്റ്റേറ്റ്മെന്റുകള്‍ ലഭ്യമാക്കും. പിന്നീട് മറ്റ് സ്‌കീമുകളിലും ലഭ്യമാക്കും. ഏറ്റവും പുതിയ 10 ഇടപാടുകള്‍ ഇതില്‍ കാണിക്കും. കൂടാതെ, പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഒരു ചെറിയ സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
advertisement
ഫുള്‍ സ്റ്റേറ്റ്‌മെന്റ്: ക്രമേണ മുഴുവന്‍ സ്റ്റേറ്റ്‌മെന്റും ലഭ്യമാക്കും. കൂടാതെ, ഉപഭോക്താവിന് ഒരു നിശ്ചിത സമയത്തിനായി ഒരു അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കാന്‍ കഴിയും.
പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ ബാലന്‍സ് പരിശോധിക്കുന്നതെങ്ങനെ?
- www.indiapost.gov.in അല്ലെങ്കില്‍ www.ippbonline.com എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇ-പാസ്ബുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
-മൊബൈല്‍ നമ്പര്‍ നല്‍കി ക്യാപ്ച കോഡ് നല്‍കുക. ശേഷം ലോഗിന്‍ ചെയ്ത് ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക.
advertisement
- ഇ-പാസ്ബുക്ക് തിരഞ്ഞെടുക്കുക
- സ്‌കീം തിരഞ്ഞെടുക്കുക, അക്കൗണ്ട് നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കുക, ക്യാപ്ച കോഡ് നല്‍കി continue ക്ലിക്ക് ചെയ്ത് ഒടിപി നല്‍കി വെരിഫൈ ചെയ്യുക.
- ഓപ്ഷന്‍ തിരഞ്ഞെടുക്കുക
എ. ബാലന്‍സ് തിരയല്‍
ബി. മിനി സ്റ്റേറ്റ്‌മെന്റ്
സി. ഫുള്‍ സ്റ്റേറ്റ്‌മെന്റ്
ഉപഭോക്താവിന് ആവശ്യമെങ്കില്‍ മിനി സ്റ്റേറ്റ്മെന്റും ഫുള്‍ സ്റ്റേറ്റ്മെന്റും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നല്‍കിയ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, തപാല്‍ ഓഫീസ് സന്ദര്‍ശിച്ച് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
e-Passbook | പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപങ്ങളിലെ ബാലൻസ് അറിയാൻ ഇ-പാസ്ബുക്ക്; അക്കൗണ്ട് ഉടമകൾ അറിയേണ്ടതെല്ലാം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement