നിയമം ലംഘിച്ച് 9000 കോടി വിദേശനിക്ഷേപം സ്വീകരിച്ച ബൈജൂസിനോട് കാരണം കാണിക്കാൻ ഇഡി
- Published by:Sarika KP
- news18-malayalam
Last Updated:
അത്തരത്തിൽ ഒരു നോട്ടീസും കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബൈജൂസിന്റെ പ്രതികരണം.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ( FEMA )ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ബൈജൂസ് ആപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി സിഎൻബിസി – TV18 റിപ്പോർട്ട്. ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് വിവരം. കമ്പനിയുടെ ഫെമ നിയമ ലംഘനങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇ.ഡി നോട്ടീസ് അയച്ചത്.
എന്നാൽ ബൈജൂസ് ഈ വാർത്തകൾ തള്ളി. ” എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു എന്ന മാധ്യമ വാർത്ത വാസ്തവ രഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. അത്തരത്തിൽ ഒരു നോട്ടീസും കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല” എന്നാണ് ബൈജൂസിന്റെ പ്രതികരണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 21, 2023 8:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
നിയമം ലംഘിച്ച് 9000 കോടി വിദേശനിക്ഷേപം സ്വീകരിച്ച ബൈജൂസിനോട് കാരണം കാണിക്കാൻ ഇഡി