'ഇന്ത്യയിൽ നികുതി അടക്കുന്നത് ശിക്ഷ ലഭിക്കുന്നതിന് തുല്യം': ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയിലെ നികുതി സമ്പ്രദായം അന്യായമാണെന്നും കൃത്യമായ ആനുകൂല്യങ്ങളൊന്നും നൽകാതെ തന്നെ വരുമാനത്തിന്റെ 30 മുതൽ 40 ശതമാനം വരെ സർക്കാർ കൈവശമാക്കുകയാണ് എന്നും അഷ്നീർ ഗ്രോവർ പറഞ്ഞു.
ഇന്ത്യയിൽ നികുതി അടക്കുന്നത് ശിക്ഷ ലഭിക്കുന്നതിന് തുല്യമാണെന്ന് ഫിൻടെക് സ്ഥാപനമായ ഭാരത് പേയുടെ സഹസ്ഥാപകനും മുൻ മാനേജിങ്ങ് ഡറക്ടറുമായ അഷ്നീർ ഗ്രോവർ. ഗ്രോവർ ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്ത്യയിലെ നികുതി സമ്പ്രദായം അന്യായമാണെന്നും കൃത്യമായ ആനുകൂല്യങ്ങളൊന്നും നൽകാതെ തന്നെ വരുമാനത്തിന്റെ 30 മുതൽ 40 ശതമാനം വരെ സർക്കാർ കൈവശമാക്കുകയാണ് എന്നും ഇവിടെ നികുതി അടയ്ക്കുന്നത് ശിക്ഷ ലഭിക്കുന്നതിന് തുല്യമാണെന്നും അഷ്നീർ ഗ്രോവർ വീഡിയോയിൽ പറയുന്നുണ്ട്.
ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് തുല്യമാണ് എന്നും ഗ്രോവർ പറയുന്നു. ഒരു വർഷം 12 മാസം ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിൽ നാലു മാസവും സർക്കാരിന് വേണ്ടി ചെലവഴിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ” ഈ 12 മാസം ജോലി ചെയ്താൽ, അതിൽ നാലു മാസത്തെ ശമ്പളമെങ്കിലും സർക്കാരിലേക്കാണ് പോകുന്നത്. ഒരാൾക്ക് 10 രൂപ ലഭിച്ചാർ 4 രൂപ സർക്കാരിന് നൽകണം. ഇനിയും എത്ര വർഷം സർക്കാരിന്റെ അടിമയായി ഇങ്ങനെ ജോലി ചെയ്യണം? ” ഗ്രോവർ ചോദിച്ചു.
advertisement
Income Tax Payers Pays upto 18% GST too on spends after paying 10-35% Taxes
They Contribute to Nation Building
But this is also Harsh Reality pic.twitter.com/bQsI9cb1an
— Ravisutanjani (@Ravisutanjani) June 10, 2023
ചില ബിസിനസ് ഉടമകൾക്ക് ഇതിനെക്കുറിച്ച് അറിയാവുന്നതിനാൽ, അവർ നികുതി അടയ്ക്കുന്നില്ല. ശമ്പളക്കാരായ ജീവനക്കാർ ഇതിനു വിപരീതമായി, നികുതി അടക്കുന്നു. കാരണം അവരുടെ വരുമാന സ്രോതസിൽ നിന്ന് നികുതി തനിയെ പിടിക്കുന്നുണ്ടെന്നും ഗ്രോവർ കൂട്ടിച്ചേർത്തു.
advertisement
താൻ എപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ഇന്ത്യയിലെ ആദായനികുതി നിരക്ക് കുറയ്ക്കുക എന്ന കാര്യത്തിന് മുൻഗണന നൽകും എന്നും ഗ്രോവർ പറഞ്ഞു. സർക്കാർ നികുതി വെട്ടിപ്പ് ഇല്ലാതാക്കാൻ കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ഈ ഇനത്തിൽ നിന്നുള്ള വരുമാനം വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രോവറിന്റെ അഭിപ്രായത്തോട് അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നവരുണ്ട്. നികുതിദായകരോട് സർക്കാർ അൽപം കൂടി ദയ കണിക്കണം എന്ന് പലരും സമ്മതിക്കുമ്പോൾ, അഷ്നീർ ഗ്രോവർ സർക്കാരിനെ അനാവശ്യമായി വിമർശിക്കുകയാണെന്ന് പറയുന്നുവരും ഉണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 14, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'ഇന്ത്യയിൽ നികുതി അടക്കുന്നത് ശിക്ഷ ലഭിക്കുന്നതിന് തുല്യം': ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ








