• HOME
  • »
  • NEWS
  • »
  • money
  • »
  • GENERAL ATLANTIC TO INVEST RS 3675 CRORE IN RELIANCE RETAIL RV

General Atlantic-Reliance Retail deal| റിലയൻസ് റീട്ടെയിലിൽ 3675 കോടി രൂപ നിക്ഷേപിച്ച് ജനറൽ അറ്റ്ലാന്റിക്; ഒരുമാസത്തിനിടെ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ കമ്പനി

13,050 കോടി രൂപയുടെ ആകെ നിക്ഷേപമാണ് ഒരു മാസത്തിനിടെ റിലയൻസ് റീട്ടെയിലിൽ നടന്നത്.

News18 malayalam

News18 malayalam

  • Share this:
    അമേരിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക് റിലയൻസ് റീട്ടെയിലിൽ 3675 കോടി രൂപയുടെ നിക്ഷേപം നടത്തും. 0.84 ശതമാനം ഓഹരിയാണ് ഇതിലൂടെ ജനറൽ അറ്റ്ലാന്റിക്കിന് ലഭിക്കുക. ശൃംഖലയാണുള്ളത്. 4.28 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിലാണ് റിലയൻസ് റീട്ടെയിൽ നിക്ഷേപമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി.

    Also Read- റിലയൻസ് റീട്ടെയിലിൽ ജനറൽ അറ്റ്ലാന്റിക് 3675 കോടി രൂപ നിക്ഷേപിക്കും

    കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ നിക്ഷേപകർക്ക് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്താനുള്ള താൽപര്യം വർധിച്ചുവരുന്നതായാണ് കാണുന്നത്. ഒരു മാസത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്. 13,050 കോടി രൂപയുടെ ആകെ നിക്ഷേപമാണ് ഒരു മാസത്തിനിടെ റിലയൻസ് റീട്ടെയിലിൽ നടന്നത്. സിൽവർ ലേക്ക് -7500 കോടി രൂപ (1.75 ശതമാനം ഓഹരികൾ), കെകെആർ -5550 കോടിരൂപ (1.28 ശതമാനം ഓഹരികൾ) എന്നിങ്ങനെയാണ് നിക്ഷേപിച്ചത്.

    Also Read- റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ‌

    “വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ശാക്തീകരിക്കുന്നതിനും ആത്യന്തികമായി ഇന്ത്യൻ റീട്ടെയിൽ രൂപാന്തരപ്പെടുത്തുന്നതിനുമായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ ജനറൽ അറ്റ്ലാന്റിക്കുമായുള്ള ബന്ധം വിപുലീകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്'' ഇടപാടിനെ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു.

    “രാജ്യത്തെ റീട്ടെയിൽ മേഖലയിൽ മാറ്റം വരുത്താൻ മുകേഷിന്റെ പുതിയ കൊമേഴ്‌സ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ ജനറൽ അറ്റ്ലാന്റിക് സന്തോഷിക്കുന്നു, ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തരാക്കാനുള്ള ലക്ഷ്യത്തിനൊപ്പം കൈകോർക്കുന്നു. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം അർത്ഥവത്താക്കുന്നതിന് റിലയൻസ് ടീമുമായി വീണ്ടും പങ്കാളികളാകാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. ”-ജനറൽ അറ്റ്ലാന്റിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിൽ ഫോർഡ് പറഞ്ഞു.

    Also Read- സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും

    മോർഗൻ സ്റ്റാൻലി റിലയൻസ് റീട്ടെയിലിന്റെ ധനകാര്യ ഉപദേഷ്ടാവായും സിറിൽ അമർചന്ദ് മംഗൾദാസും ഡേവിസ് പോൾക്ക് ആൻഡ് വാർട്വെല്ലും ലീഗൽ കോൺസൽമാരായും പ്രവർത്തിച്ചു. ശാർദൂൽ അമർചന്ദ് മംഗൾദാസ് ആൻഡ് കോ ആൻഡ് പോൾ, വെയിസ്, റിഫ്കൈൻഡ്, വാർട്ടൺ ആൻ‍ഡ് ഗാരിസൺ എൽഎൽപി എന്നിവരാണ് ജനറൽ അറ്റ്ലാന്റിക്കിന്റെ ലീഗൽ കൗൺസല്‍മാർ.

    Also Read- 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം; 100 രൂപയുടെ പ്രതിമാസ ലോട്ടറി വരുന്നു

    ഓയിൽ-ടു-ടെലികോം കമ്പനിയായ ആർ‌ഐ‌എൽ അതിന്റെ റീട്ടെയിൽ ബിസിനസ്സ് ഏറ്റെടുക്കലുകളിലൂടെ വിപുലീകരിക്കുകയും പ്രമുഖ ആഗോള നിക്ഷേപകരെ അണിനിരത്തുകയും ചെയ്യുകയാണ്. എതിരാളികളായ ആമസോൺ ഇന്ത്യ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ട് എന്നിവയെ ഇന്ത്യൻ വിപണിയിൽ നേരിടുന്നതിനാണിത്. 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന മറ്റൊരു ഇടപാടിൽ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ വാങ്ങുകയാണെന്ന് റിലയൻസ് റീട്ടെയിൽ നേരത്തെ അറിയിച്ചിരുന്നു. മെയ് മാസത്തിൽ റിലയൻസ് തങ്ങളുടെ ഓൺലൈൻ പലവ്യഞ്ജന സേവന വിഭാഗമായ ജിയോ മാർട്ടിന് തുടക്കമിട്ടിരുന്നു. അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന മുബാദല റിലയൻസ് റീട്ടെയിലിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

    എല്ലാ ഇന്ത്യൻ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും പ്രയോജനത്തിനായി ഇന്ത്യൻ റീട്ടെയിൽ മേഖലയെ വികസിപ്പിക്കാനുള്ള ദൗത്യത്തിൽ ജനറൽ അറ്റ്ലാന്റിക്കിനെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു.

    Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
    Published by:Rajesh V
    First published:
    )}