HOME /NEWS /Money / Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ

Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ

News18 Malayalam

News18 Malayalam

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില

  • Share this:

    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്നു പവന് 320 രൂപ കുറഞ്ഞു 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് വില. കഴിഞ്ഞ നാലുദിവസമായി പവന് 38,880 രൂപയിൽ തുടർന്ന വിലയാണ് ഇന്നു വീണ്ടും കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില. ഒരു ഘട്ടത്തിൽ പവന് 42000 രൂപയായിരുന്ന സ്വർണവിലയിൽ രണ്ടാഴ്ച കൊണ്ട് 3,440 രൂപയുടെ കുറവാണ് ഉണ്ടായത്.

    രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1933.37 ഡോളറായി കുറഞ്ഞു. ഒരുഘട്ടത്തിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ സ്വർണവില ഉയർന്നിരുന്നു. യുഎസ് ഫെഡ് റിസർവിന്‍റെ തീരുമാനങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും സ്വർണവിലയെ സാരമായി ബാധിച്ചു.

    റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം ആഗോള വിപണിയിൽ സ്വർണത്തിന്‍റെ മാറ്റ് കുറയാൻ കാരണമായിരുന്നു. ഇത് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാൻ അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജും സ്വർണവില ഇടിയാൻ കാരണമായി. ഇതോടെ സ്വർണത്തിന്‍റെ ഡിമാൻഡ് കുറയുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്തു.

    You may also like:Exclusive: വിദേശത്തുനിന്നും നയതന്ത്രചാനൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ കഴിയുമോ? വിദേശകാര്യ മന്ത്രാലയം പറയുന്നതെന്ത്? [NEWS]മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം [NEWS] വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം [NEWS]

    ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെയാണ് സ്വർണവില കുറയാൻ തുടങ്ങിയത്. ഒരുഘട്ടത്തിൽ രണ്ടുവർഷത്തെ താഴ്ന്ന നിലയിലെത്തിയ ഡോളർ വീണ്ടും തിരിച്ചുവന്നു. ഡോളറിന്‍റെ മൂല്യം വരുംദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇങ്ങനെ വന്നാൽ സ്വർണവില വീണ്ടും ഇടിയും.

    First published:

    Tags: Gold in Kerala, Gold price, Gold price in kerala, Gold price today, Kerala gold