Gold Price Today: ഒരു പടി ഇറങ്ങിയാലെന്താ? ഇന്ന് രണ്ടു പടി കയറി; സ്വർണവില അറിയാം

Last Updated:

ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസമായി ഇടിവിന്റെ പാതയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും മുകളിലേക്ക് കുതിച്ചു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാമിന് 7980 രൂപയും പവന് 63,840 രൂപയുമാണ് ഇന്ന്. 10 ഗ്രാം സ്വർണത്തിന് 400 രൂപ വർധിച്ച് 79,800 രൂപയായി വിപണിവില മാറി. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8705 രൂപയും പവന് 69,640 രൂപയുമാണ്. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6529 രൂപയും പവന് 52,232 രൂപയുമാണ്.
രാജ്യാന്തര വിപണിയിലും സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔൺസിന് 2916 ഡോളറാണ് ഇന്നത്തെ സ്പോട്ട് വില. ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെ 560 രൂപ കുറഞ്ഞതോടെയാണ് 64000ല്‍ താഴെ പോയത്. ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഇടിവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വർധിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: ഒരു പടി ഇറങ്ങിയാലെന്താ? ഇന്ന് രണ്ടു പടി കയറി; സ്വർണവില അറിയാം
Next Article
advertisement
'ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍'; അത് തിരിച്ചുപിടിക്കണമെന്ന് മോഹന്‍ ഭാഗവത്‌
'ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍'; അത് തിരിച്ചുപിടിക്കണമെന്ന് മോഹന്‍ ഭാഗവത്‌
  • മോഹന്‍ ഭാഗവത് പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറഞ്ഞു.

  • പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു, 10 പേര്‍ കൊല്ലപ്പെട്ടു.

  • പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു, 100ലധികം പേര്‍ക്ക് പരിക്കേറ്റു.

View All
advertisement