Gold Price Today: ഈ കുതിപ്പ് എങ്ങോട്ട്? സ്വർണവില ചരിത്രത്തിലാദ്യമായി 60,000 കടന്നു
- Published by:Rajesh V
- news18-malayalam
Last Updated:
സ്വർണവിലയിൽ ഈ മാസം ഇതുവരെ 3000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി പവന്റെ വില 60,000 രൂപ കടന്ന് കുതിച്ചു. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. ഇനിയും വില കൂടുമെന്നാണ് പ്രചാരണം. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് പൊടുന്നനെയുള്ള കുതിപ്പിന് പിന്നിലെന്നാണ് വിലയിരുത്തൽ.
സ്വർണവിലയിൽ ഈ മാസം ഇതുവരെ 3000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60,200 രൂപയാണ് വില. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6205 രൂപയിലെത്തി. വെള്ളിയുടെ വില 99 രൂപ എന്ന ഗ്രാം നിരക്ക് തുടരുകയാണ്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2749 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 66,000 രൂപ വരെ ചെലവ് വന്നേക്കാം. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടും.
advertisement
ഒന്നാം തീയതി രേഖപ്പെടുത്തിയ 57,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 22, 2025 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: ഈ കുതിപ്പ് എങ്ങോട്ട്? സ്വർണവില ചരിത്രത്തിലാദ്യമായി 60,000 കടന്നു