Gold Price Today| സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വർധിച്ചത്.
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വർധിച്ചത്. ഏറ്റവും ഒടുവിൽ വിലയിൽ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നത്. മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. എന്നാല്‍ ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് കൂടിയത്. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).
advertisement
ഡോളര്‍ സൂചികയുടെ തകര്‍ച്ചയാണ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കുന്ന പ്രധാന ഘടകം. പ്രമുഖ കറന്‍സികള്‍ക്കെതിരെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. ഇന്നലെ മാത്രം 0.10 ശതമാനം ഇടിവ് ഡോളര്‍ നേരിട്ടു (89.748). മറുഭാഗത്ത് രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബോണ്ട് വരുമാനവും. ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപകരുടെ അവസരാത്മക ചിലവ് കുറയും.
Also Read- എസ്എംഎസ്, മിസ്ഡ് കോൾ, ഓൺലൈൻ സേവനങ്ങൾ വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?
അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഔൺസ് വില വർധിച്ചു. 7.95 ഡോളർ വർധിച്ച് 1,906.04 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കൂടി. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,990 രൂപ വില രേഖപ്പെടുത്തുന്നു. വൈകാതെ തന്നെ വില 49,000 പിന്നിടുമെന്നാണ് വിലയിരുത്തൽ.
advertisement
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)
ചെന്നൈ- 45,960
മുംബൈ- 46,000
ഡൽഹി- 46,930
കൊൽക്കത്ത- 47,880
ബാംഗ്ലൂർ- 45,600
ഹൈദരാബാദ്- 45,600
പൂനെ- 46,000
വഡോദര- 48,000
അഹമ്മദാബാദ്- 48,000
ജയ്പൂർ - 46,930
ലഖ്‌നൗ- 46,930
കോയമ്പത്തൂർ - 45,960
മധുര- 45,960
വിജയവാഡ- 45,600
പാട്ന -46,000
നാഗ്പൂർ- 46,000
ചണ്ഡിഗഡ് - 46,930
സൂററ്റ് - 48,000
ഭുവനേശ്വർ -45,600
advertisement
മംഗലാപുരം- 45,600
വിശാഖപട്ടണം - 45,600
നാസിക് - 46,000
മൈസൂർ - 45,600
Key Words: gold price kerala, gold price today, Gold prices, gold price, gold price on may 26, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ