കൊച്ചി: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 1.13 ലക്ഷം എ.ടി.എമ്മുകള്‍ പൂട്ടുന്നു. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എ.ടി.എമ്മുകളും 15,000 വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുമാണ് പൂട്ടുന്നത്. നിലവില്‍ 2.38 ലക്ഷം എ.ടി.എമ്മുകളാണ് രാജ്യത്താകെയുള്ളത്.
എ.ടി.എമ്മുകളുടെ സുരക്ഷയും ഹാര്‍ഡ്വേറുകള്‍, സോഫ്റ്റ്വേറുകള് എന്നിവയ്ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് എ.ടി.എമ്മുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം. ഇന്‍ഡസ്ട്രി (സി.എ.ടി.എം.ഐ.) വ്യക്തമാക്കുന്നു.
പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ മാത്രം 3,500 കോടിയോളം ചെലവഴിക്കേണ്ടി വരുമെന്നാണ് സി.എ.ടി.എം.ഐ. കണക്കാക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിലെയും കാസറ്റുകളിലെയും മാറ്റങ്ങളാണ് ഇതിന് കാരണം.
അതേസമയം ബാങ്കുകളുമായുള്ള കരാറില്‍ ഇത്തരം മാറ്റങ്ങള്‍ക്കുള്ള ചെലവുകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. അപ്രതീക്ഷിതമായി കറന്‍സികളിലുണ്ടായ മാറ്റങ്ങളും പുതിയ മാനദണ്ഡങ്ങളുമാണ് സേവനദാതാക്കളെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ള എ.ടി.എമ്മുകളാകും പൂട്ടുവീഴുന്നവയിലേറെയും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.