• HOME
  • »
  • NEWS
  • »
  • money
  • »
  • അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് പശുക്കളെ വളർത്തി IIT ബിരുദധാരി; ഇപ്പോൾ 44 കോടിയുടെ ബിസിനസ് സംരംഭത്തിന്റെ ഉടമ

അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് പശുക്കളെ വളർത്തി IIT ബിരുദധാരി; ഇപ്പോൾ 44 കോടിയുടെ ബിസിനസ് സംരംഭത്തിന്റെ ഉടമ

ആറു വർഷത്തിന് ശേഷം അമേരിക്കയിലെ ഇന്റൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. ഹൈദരാബാദ് നഗരത്തിൽ ശുദ്ധവും വൃത്തിയുമുള്ള പാലിന്റെ ലഭ്യത കുറവാണെന്ന് മനസിലാക്കിയ അദ്ദേഹം സ്വന്തമായി ഫാം തുടങ്ങണം എന്ന കാര്യം ഉറപ്പിച്ചിരുന്നു.

kishore

kishore

  • News18
  • Last Updated :
  • Share this:
വലിയ ശമ്പളം ലഭിക്കുന്ന ജോലിയും ആഡംബര ജീവിതവും വലിച്ചെറിഞ്ഞ് ഇഷ്ടപ്പെടുന്ന ജോലിയും ജീവിതവും തെരഞ്ഞെടുക്കുന്നവർ ഒരു പക്ഷേ നന്നേ കുറവായിരിക്കും. ഇത്തരം ധീരമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുന്നവർക്ക് അതിന് തക്കതായ പ്രതിഫലവും ലഭിക്കാറുണ്ട്. കർണാടക സ്വദേശിയായ കിഷോർ ഇന്ദുകുരി എന്ന യുവാവ് അത്തരം ഒരാളാണ്. അമേരിക്കയിലെ വലിയ ശമ്പളം ലഭിക്കുന്ന ജോലി വലിച്ചെറിഞ്ഞ് നാട്ടിൽ പശു വളർത്തൽ തുടങ്ങിയ കിഷോറിന്റെ പാലുൽപ്പന്ന കമ്പനിയുടെ മൂല്യം ഇന്ന് 44 കോടിയാണ്.

പശ്ചിമ ബംഗാളിലുള്ള ഐഐടി ഖരഗ്പൂറിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ കിഷോർ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും അമേരിക്കയിലെ മസാച്ചുസെറ്റ്സ് സർവ്വകലാശാലയിൽ നിന്നാണ് സ്വന്തമാക്കിയത്. പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ഇന്റൽ എന്ന ഏറ്റവും വലിയ ടെക്നോളജി കമ്പനികളിൽ ഒന്നിൽ ജോലിയും ലഭിച്ചു. വലിയ ശമ്പളമുള്ള ജോലിയായിരുന്നു എങ്കിലും മാനസികമായി യാതൊരു സന്തോഷവും ഇത് കിഷോറിന് നൽകിയിരുന്നില്ല. ഗ്രാമത്തിലേക്ക് തിരിച്ചുവന്ന് മറ്റ് ജോലികൾ ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ മനസ് മുഴുവൻ.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി; പരാതിക്കാരൻ മുൻ എംപി

ആറു വർഷത്തിന് ശേഷം അമേരിക്കയിലെ ഇന്റൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. ഹൈദരാബാദ് നഗരത്തിൽ ശുദ്ധവും വൃത്തിയുമുള്ള പാലിന്റെ ലഭ്യത കുറവാണെന്ന് മനസിലാക്കിയ അദ്ദേഹം സ്വന്തമായി ഫാം തുടങ്ങണം എന്ന കാര്യം ഉറപ്പിച്ചിരുന്നു. 2012ൽ 20 പശുക്കളുമായാണ് ഫാം തുടങ്ങിയത്. പാൽ കറന്നെടുത്ത് വീടുകളിൽ നേരിട്ട് എത്തിച്ച് കൊടുത്താണ് സംരംഭം തുടങ്ങിയത്. അദ്യ നിക്ഷേപം എന്ന നിലയിൽ കറന്ന് എടുക്കുന്ന പാൽ കൂടുതൽ സമയം സൂക്ഷിക്കുന്നതിനായി ഫ്രീസറും മറ്റും ഒരുക്കുകയാണ് ചെയ്തത്. പിന്നീടങ്ങോട് കിഷോറിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഇപി‌എഫ് നിയമങ്ങൾ‌: ജീവനക്കാരുടെ പിഎഫ് ബാലൻസും പലിശയും എങ്ങനെ കണക്കാക്കാം?

2018ൽ മകൻ സിദ്ധാർത്ഥിന്റെ പേര് ചേർത്ത് സിദ്ധ് ഫാം എന്ന് സംരംഭത്തിനെ നാമകരണം ചെയ്തു. 6000ത്തോളം ഉപഭോക്താക്കളാണ് അന്ന് സിദ്ധ് ഫാമിന് ഉണ്ടായിരുന്നത്. ഇന്ന് കൂടുതൽ മേഖലയിലേക്ക് വ്യപിപ്പിക്കുകയും 120ഓളം ജോലിക്കാരുള്ളതുമായ ഫാമിന് 40 കോടി രൂപയാണ് വാർഷിക വരുമാനം. ഓരോ ദിവസവും 10,000ത്തോളം ഉപഭോക്താക്കൾക്ക് സിദ്ധ് ഫാം പാൽ നൽകുന്നു.

സംരഭം തുടങ്ങിയ ആദ്യഘട്ടങ്ങളിൽ ധാരാളം കഠിനാധ്വാനവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്ന് കിഷോർ പറയുന്നു. താനും കുടുംബവും ഒന്നിച്ചാണ് വീടുകളിൽ പാൽ നേരിട്ട് എത്തിക്കുന്ന പ്രവർത്തനം തുടങ്ങിയത്. ഡയറി തുടങ്ങുന്നതിനായി തന്റെ മൊത്തം സമ്പാദ്യം ഉപയോഗിക്കുകയും പിന്നീട് കുടുംബത്തിന്റെ സഹായം തേടുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഒരു കോടിയും പിന്നീട് വീണ്ടും രണ്ട് കോടിയും സംരംഭത്തിൽ നിക്ഷേപിച്ച കിഷോർ ഇന്ന് സ്ഥാപനത്തെ മികച്ച വരുമാനം ലഭിക്കുന്ന ഒന്നാക്കി മാറ്റി.

പശുവിൽ പാലും എരുമ പാലും മാത്രമായി തുടങ്ങിയ ഫാമിൽ ഇന്ന് പശുവിൻ നെയ്യ്, എരുമ പാലിന്റെ നെയ്യ്, ബട്ടർ, തൈര്, പനീർ തുടങ്ങി നിരവധി പാലുൽപ്പനങ്ങളും ലഭ്യമാക്കുന്നു. ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഫാമിൽ ഉപയോഗപ്പെടുത്തുന്നു.

കോവിഡ് വൈറസ് വ്യാപനം കിഷോറിന്റെ ബിസിനസിനെയം ബാധിച്ചിട്ടുണ്ട്. എങ്കിലും ഉത്പാദനം കൂട്ടി മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് കിഷോർ തയ്യാറെടുക്കുന്നത്.

KeyWords: IIT, Cow, Karnataka, IT job, Us, Farming, Dairy, Hyderabad, Kishore Indukuri, ഐഐടി, കിഷോർ, പശു വളർത്തൽ, അമേരിക്ക
Published by:Joys Joy
First published: