എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഒരു റിട്ടയർമെന്റ് സേവിംഗ് ഓപ്ഷനാണ്. ഇത് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉദ്ദേശിച്ചുള്ള നിക്ഷേപപദ്ധതിയാണ്. 20 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള ഏത് കമ്പനിക്കും ഇ പി എഫ് ഓപ്ഷൻ ഉണ്ടാകും. ഇ പി എഫിൽ ഒരു ജീവനക്കാരൻ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുമ്പോൾ തൊഴിലുടമ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ പദ്ധതിയിലേക്കും 3.67 ശതമാനം ജീവനക്കാരുടെ ഇ പി എഫിലേക്കും സംഭാവന ചെയ്യുന്നു.
ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവന എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ സൃഷ്‌ടിച്ച ഫണ്ടിൽ നിക്ഷേപിക്കുന്നു. പ്രതിമാസ ഓപ്പറേറ്റിംഗ് ബാലൻസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പലിശ തുക നൽകുകയും സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഫണ്ടിലേക്ക് ചേർക്കുകയും ചെയ്യുന്നു. 15,000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഇ പി എഫ് കിഴിവ് നിർബന്ധമാണ്. എന്നാൽ, മറ്റുള്ളവർക്ക് ഇ പി എഫ് ഒയുടെ ഫോം 11 പൂരിപ്പിച്ച് നൽകി ഈ പദ്ധതിയിൽ നിന്ന് ഒഴിവാകാം.
വിമാന ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാം; ലോക്ക്ഡൗൺ കാലത്ത് ഇളവുമായി എയർ ഏഷ്യ
നിലവിലെ ഇ പി എഫ് പലിശ നിരക്ക്
വാർഷിക അടിസ്ഥാനത്തിൽ ഇ പി എഫ് ഫണ്ടുകൾക്ക് നൽകേണ്ട പലിശനിരക്ക് ഇ പി എഫ് ഒ തീരുമാനിക്കുന്നു. പലിശ നിരക്ക് വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇത് കേന്ദ്രസർക്കാരിന്റെ ധനമന്ത്രാലയം പരിശോധിക്കുന്നു. ഇ പി എഫ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക് 8.5% ആണ്. 2020-21 സാമ്പത്തിക വർഷത്തെ പലിശ നിരക്കിൽ മാറ്റമില്ല.
ഇ പി എഫ് പലിശ കണക്കാക്കുന്നത് എങ്ങനെ?
ഇ പി എഫ് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും 15,000 രൂപയും നിലവിലെ പലിശ നിരക്ക് 8.5 ശതമാനവുമാകുമ്പോൾ ഇ പി എഫ് നിക്ഷേപവും പലിശയും കണക്കുകൂട്ടുന്നത് എങ്ങനെയെന്ന് നോക്കാം.
അടിസ്ഥാന ശമ്പളം + ക്ഷാമബത്ത = 15,000 രൂപ
ഇപിഎഫിലേക്കുള്ള ജീവനക്കാരുടെ സംഭാവന = 15,000 രൂപയുടെ 12%, അതായത് 1800 രൂപ
ഇപിഎസിലേയ്ക്കുള്ള തൊഴിലുടമയുടെ സംഭാവന = 15,000 രൂപയുടെ 8.33% = 1250 രൂപ
ഇപിഎഫിലേക്കുള്ള തൊഴിലുടമയുടെ സംഭാവന = 15,000 രൂപയുടെ 3.67% = 550 രൂപ (550.5 രൂപ)
ആകെ സംഭാവന = 2,350 രൂപ
നിലവിലെ പലിശ നിരക്ക് = 8.5%
പ്രതിമാസ ഓപ്പറേറ്റിങ് ബാലൻസിലാണ് പലിശ കണക്കാക്കുന്നത് എന്നതിനാൽ,
പ്രതിമാസം ബാധകമായ പലിശ = 8.50% / 12 = 0.7083%
ആദ്യ മാസത്തെ ഇപിഎഫ് സംഭാവന = 2,350 രൂപ
ആദ്യ മാസ ഇപിഎഫ് നിക്ഷേപത്തിന് പലിശയില്ല
രണ്ടാം മാസ സംഭാവന = 2,350 രൂപ
ആകെ ഇപിഎഫ് ബാലൻസ് = 4,700 രൂപ
മെയ് മാസത്തിലെ ഇപിഎഫ് സംഭാവനയ്ക്കുള്ള പലിശ =, 4,700 * 0.7083% = 33.29
പ്രവർത്തനരഹിതമായ ഇ പി എഫ് അക്കൗണ്ടിലെ പലിശനിരക്ക്
ഒരു ജീവനക്കാരൻ 55 വയസ്സ് തികഞ്ഞതിന് ശേഷം സേവനത്തിൽ നിന്ന് വിരമിക്കുകയോ അല്ലെങ്കിൽ സ്ഥിരമായി വിദേശത്തേക്കോ മറ്റോ കുടിയേറുകയോ ചെയ്താലോ 36 മാസത്തിനുള്ളിൽ നിക്ഷേപ തുക പിൻവലിക്കാനുള്ള അപേക്ഷ നൽകാതിരിന്നാലോ ഇ പി എഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകും. എന്നാൽ, 36 മാസം വരെ പിഎഫിൽ പലിശ ചേർക്കപ്പെടും.
Keywords: EPF, PF, EPF Interest, PF Interest, EPFO, ഇപിഎഫ്, പിഎഫ്, ഇപിഎഫ്ഒ, ഇപിഎഫ് പലിശ നിരക്ക്, പിഎഫ് പലിശ നിരക്ക്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.