• HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2021| ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ധനമന്ത്രി

Union Budget 2021| ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ധനമന്ത്രി

രാജ്യത്തെ യുവാക്കളുടെ മികവിനെ പ്രകീർത്തിച്ച് ധനമന്ത്രി

News18 Malayalam

News18 Malayalam

  • Share this:
ന്യൂഡൽഹി: ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരത്തിനിടെയാണ് ഇന്ത്യൻ ടീമിനെ മന്ത്രി അഭിനന്ദിച്ചത്. യുവനിരയുടെ വിജയം സന്തോഷകരമാണെന്ന് പറഞ്ഞ ധനമന്ത്രി, രാജ്യത്തെ യുവാക്കളുടെ മികവിനെ എടുത്തുകാട്ടി. മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും യുവാക്കളുടെ സംഭാവന നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റ് അവതരണം- തത്സമയ വിവരങ്ങൾ അറിയാം

2021–22 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ പുരോഗമിക്കുകയാണ്. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. നേരത്തെ കേന്ദ്രബജറ്റ് 2021–22ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ആഗോള വിപണി തകർന്നു നിൽക്കുമ്പോഴും ഇന്ത്യൻ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു. മുൻപ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി ആമുഖമായി പറഞ്ഞു. രണ്ടു വാക്സിനുകൾ പുറത്തിറക്കിയ രാജ്യം, പൗരന്മാർക്കൊപ്പം ലോകത്തിനും ഈ വാക്സിനുകളിലൂടെ ആശ്വാസം പകർന്നു. രണ്ടു വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ജിഡിപിയുടെ 13 ശതമാനം മാറ്റിവെക്കും.

സാമ്പത്തികമാന്ദ്യം പ്രകടമായ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാന്‍ രണ്ട് സാമ്പത്തിക പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനവും ബജറ്റിലുണ്ടായേക്കും.

2021-22 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ഥ വളര്‍ച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ 3.4 ശതമാനം വളര്‍ച്ചയുണ്ടായെന്നും സര്‍വെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സര്‍വെ നിര്‍ദേശിച്ചിരുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിച്ചിരുന്നു.


പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത് എന്നതാണ് സവിശേഷത. ഇതിനായി ടാബുമായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
Published by:Rajesh V
First published: