advertisement

എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ

Last Updated:

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 92.63 എന്ന റെക്കോർഡ് തകർച്ചയും മറികടന്നാണ് രൂപ 93.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുംബൈ: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 93.12ൽ എത്തി. കരുത്താർജിക്കുന്ന ഡോളർ, കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്, ഇറാൻ-യുഎസ് യുദ്ധം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 92.63 എന്ന റെക്കോർഡ് തകർച്ചയും മറികടന്നാണ് രൂപ 93.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത്. വ്യാഴാഴ്ച ഗൾഫ് മേഖലയിലെ പ്രധാന ഊർജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ നേരിയ കുറവുണ്ടായെങ്കിലും വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും പിന്തുണ അറിയിച്ചിട്ടുണ്ട്. എണ്ണ വിതരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ അമേരിക്കയും ആസൂത്രണം ചെയ്യുന്നുണ്ട്.
advertisement
എണ്ണവില വർധനവ് വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. മാർച്ച് മാസത്തിൽ മാത്രം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 800 കോടിയിലധികം ഡോളറാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപ ചോർച്ചയാണിത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ സമ്മർദം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Summary: The Indian rupee has plummeted to an all-time low of 93.12 against the US dollar, driven by the escalating Iran-US war and soaring crude oil prices, which neared $120 per barrel. The currency's decline is further fueled by a massive exit of foreign investors, who pulled over $8 billion from Indian equities in March alone. As geopolitical tensions in the Gulf threaten global energy supplies, experts predict continued pressure on the rupee in the near term.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ
Next Article
advertisement
എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ
എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ
  • ഇറാൻ-യുഎസ് സംഘർഷവും എണ്ണവില വർധനവും രൂപയുടെ മൂല്യം 93.12 എന്ന റെക്കോർഡിലേക്ക് തകർന്നു

  • വിദേശ നിക്ഷേപകർ മാർച്ചിൽ 800 കോടിയിലധികം ഡോളർ പിൻവലിച്ചതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി

  • ഗൾഫ് മേഖലയിൽ സംഘർഷം തുടരുന്നതിനാൽ രൂപയുടെ മൂല്യത്തിൽ വരും ദിവസങ്ങളിലും സമ്മർദം തുടരുമെന്ന് വിദഗ്ധർ

View All
advertisement