സൗജന്യ സൗണ്ട്‌പേ ഫീച്ചറുമായി ജിയോ ഭാരത് ഫോൺ; 5 കോടി കച്ചവടക്കാര്‍ക്ക് ഗുണം

Last Updated:

റിപ്പബ്ലിക് ദിനത്തിലാണ് സേവനം അവതരിപ്പിക്കുക

News18
News18
മുംബൈ/കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്ന ധീരമായ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ. ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിപ്ലവാത്മകമായ പുതിയ ഫീച്ചര്‍ ജിയോ ഭാരത് ഫോണുകളില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. തീര്‍ത്തും സൗജന്യമായി ജിയോസൗണ്ട് പേ സംവിധാനമാണ് ജിയോ ലഭ്യമാക്കുന്നത്. വ്യവസായ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്.
അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഓരോ യുപിഐ പേമെന്റ് സ്വീകരിക്കപ്പെടുമ്പോഴും തല്‍സമയം വിവിധ ഭാഷകളില്‍ ഓഡിയോ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്ന സേവനമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോസൗണ്ട്‌പേ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെ സൗണ്ട് ബോക്‌സ് ചെറുകിട കച്ചവടക്കാര്‍ക്ക് സ്ഥാപിക്കേണ്ടതില്ല.
വഴിയോരകച്ചവടക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, തട്ടുകടകള്‍ തുടങ്ങി ചെറുകിട കച്ചവടം നടത്തുന്ന കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. നിലവില്‍ പേമെന്റ് റിസീവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ശബ്ദ സന്ദേശത്തിന് സൗണ്ട് ബോക്‌സ് ആവശ്യമാണ്. ഇതിനായി പ്രതിമാസം 125 രൂപയാണ് ചെറുകിട കച്ചവടക്കാര്‍ നല്‍കേണ്ടത്. ഇനി സൗജന്യമായി ലഭിക്കുന്ന ജിയോസൗണ്ട് പേയിലൂടെ ജിയോഭാരത് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ ഈ ഇനത്തില്‍ തന്നെ ലാഭിക്കാവുന്നതാണ്. നിലവില്‍ സൗണ്ട് ബോക്‌സിനായി ചെലവഴിക്കുന്ന പണം 5 കോടി ചെറുകിട വ്യാപാരികള്‍ക്ക് ലാഭിക്കാം
advertisement
ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ ജിയോഭാരത് ഫോണ്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണ്‍ ആണ്. 699 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. പുതിയ ജിയോഭാരത് ഫോണ്‍ വാങ്ങുന്ന ഏതൊരു വ്യാപാരിക്കും ഫോണിന്റെ മുഴുവന്‍ തുക വെറും ആറ് മാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാവുന്നതാണ്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ജിയോയുടെ പുതിയ സേവനം. ഡിജിറ്റല്‍ സമൂഹമായി രാജ്യത്തെ പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ടെക്‌നോളജിയുടെ ഗുണങ്ങള്‍ സാധാരണ ഇന്ത്യക്കാരിലേക്കുമെത്തിക്കുന്ന പദ്ധതികള്‍ കമ്പനി ആവിഷ്‌കരിക്കുന്നത്.
advertisement
റിപ്പബ്ലിക് ദിനത്തിലാണ് സേവനം അവതരിപ്പിക്കുക. രാജ്യത്തിന്റെ 75ാം റിപബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജിയോസൗണ്ട് പേയില്‍ വന്ദേമാതരവും അവതരിപ്പിക്കുന്നുണ്ട്. സമകാലിക കാഴ്ച്ചപ്പാടുകളുമായി ചേര്‍ത്താണ് ഇതവതരിപ്പിക്കുന്നത്.
ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുന്നതിന് ടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നതിലാണ് ജിയോ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ പ്രസിഡന്റ് സുനില്‍ ദത്ത് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
സൗജന്യ സൗണ്ട്‌പേ ഫീച്ചറുമായി ജിയോ ഭാരത് ഫോൺ; 5 കോടി കച്ചവടക്കാര്‍ക്ക് ഗുണം
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement