advertisement

Gold Rate: മുന്നിലേക്ക് തന്നെ സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധന; നിരക്ക്

Last Updated:

കഴിഞ്ഞ ദിവസം 360 രൂപ ഇടിഞ്ഞ സ്വർണനിരക്കാണ് ഇന്ന് തിരികെ കയറിയത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) വീണ്ടും വർധന. പവന് 160 രൂപയാണ് ഇന്ന്കൂടിയത് . 64,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 8045 രൂപയായി. കഴിഞ്ഞ ദിവസം 360 രൂപ ഇടിഞ്ഞ സ്വർണനിരക്കാണ് ഇന്ന് തിരികെ കയറിയത്.
ഫെബ്രുവരി 20 ന് 280 രൂപ വര്‍ധിച്ചതോടെയാണ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം വില ഇടിഞ്ഞത്.
ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി പവന്‍ വില അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മുന്നിലേക്ക് തന്നെ സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധന; നിരക്ക്
Next Article
advertisement
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു
  • പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ അന്തരിച്ചു.

  • നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ വിജേഷ് ശ്രദ്ധേയനായിരുന്നു.

  • 'ഈ ഭൂമിയുടെ പേരാണ് നാടകം' ഉൾപ്പെടെ നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്.

View All
advertisement