Kerala Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന; അറിയാം ഇന്നത്തെ നിരക്ക്

Last Updated:

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്

 ഇന്ന് പവന് 71960 രൂപയാണ് നിരക്ക്
ഇന്ന് പവന് 71960 രൂപയാണ് നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 360 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 71960 രൂപയാണ് നിരക്ക്.  22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി. 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 7385 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാമിന് 110 രൂപയാണ് ഇന്ന് കേരളത്തിലെ വിപണിവില.
ഇന്നലെ കുറഞ്ഞതിനേക്കാള്‍ വിലയാണ് ഇന്ന് വര്‍ധിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് വിലയില്‍ കാര്യമായ മുന്നേറ്റമില്ല എന്നിരിക്കെയാണ് കേരളത്തില്‍ വില കൂടിയത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. ഇന്നലെ 320 രൂപയാണ് പവന് കുറഞ്ഞത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്തര്‍ദേശീയ വിപണിയിലെ സ്വര്‍ണവില, ഡോളര്‍ രൂപ വിനിമയ നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില കേരളത്തില്‍ നിശ്ചയിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന; അറിയാം ഇന്നത്തെ നിരക്ക്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement