Kerala Gold Rate | റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000-ന് മുകളിലേക്കുന്നത്
തിരുവനന്തപുരം: സർവകാല റെക്കോർഡിലേക്ക് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 60880 രൂപയായി ഉയര്‍ന്നു. 120 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 15 രൂപ വർധിച്ച് 7610 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6285 രൂപയായി.
അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയിലെത്തി. ആഗോള സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. ഔണ്‍സിന് 2761 ഡോളറാണ് പുതിയ നിരക്ക്.
കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000-ന് മുകളിലേക്കുന്നത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
advertisement
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില ഉയരാൻ തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും.വിവാഹ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെ വില വര്‍ധനവ് വലിയ തിരിച്ചടിയാണ്. ജനുവരി മുതല്‍ മേയ് അവസാനം വരെ കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി പവന്‍വിലയ്ക്ക് പുറമെ കൊടുക്കേണ്ടി വരും.പുറമെ പണിക്കൂലിയും നൽകണം. പല ജുവലറികളും വ്യത്യസ്ത നിരക്കിലാണ് പണിക്കൂലി ഈടാക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 30, 2025 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം