Gold Rate: ആഭരണപ്രേമികൾക്ക് നിരാശ; 58000 കടന്ന് സ്വർണവില

Last Updated:

ഇന്ന് പവന് 640 രൂപയാണ് കൂടിയത്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: പുതുവർഷത്തിലും ആഭരണപ്രേമികൾക്ക് നിരാശ തന്നെ സ്വർണവിലയിൽ (Gold Rate) റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയാണ്. ഗ്രാമിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 2025 -ന്റെ ആരംഭത്തിൽ തന്നെ സ്വർണവില കൂടുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1200 രൂപയുടെ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98000 രൂപയുമാണ്. കഴിഞ്ഞ വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണനിരക്ക് തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ആഭരണപ്രേമികൾക്ക് നിരാശ; 58000 കടന്ന് സ്വർണവില
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement