Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക്

Last Updated:

ഇന്ന് പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2782 ഡോളര്‍ ആണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6365 രൂപയാണ്. സ്വർണത്തിന്റെ വില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയിൽ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് രൂപയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ വിപണി വില ഗ്രാമിന് 104 രൂപയായിട്ടുണ്ട്.
പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക്
Next Article
advertisement
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
‘മലയാളം വാനോളം, ലാൽസലാം’; നടൻ മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്
  • നടൻ മോഹൻലാലിന് ആദരം

  • 'മലയാളം വാനോളം, ലാൽസലാം' എന്ന ചടങ്ങ് ഒക്ടോബർ 4ന്

  • പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു

View All
advertisement