തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 559 (Akshaya AK 559) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AK 520862 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AA 431921 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
Also Read-നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാൻപോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോൾസംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
ഒന്നാം സമ്മാനം Rs :7000000/-
AK 520862
സമാശ്വാസ സമ്മാനം- Rs 8000/-
AA 520862 AB 520862 AC 520862 AD 520862 AE 520862 AF 520862 AG 520862 AH 520862 AJ 520862 AL 520862 AM 520862
രണ്ടാം സമ്മാനം- Rs :500000/-
AA 431921
മൂന്നാം സമ്മാനം-Rs :100000/-
1) AA 214590
2) AB 271915
3) AC 864586
4) AD 694201
5) AE 885352
6) AF 519388
7) AG 938283
8) AH 904282
9) AJ 360187
10) AK 452751
11) AL 849892
12) AM 881682
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ
https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
Also Read-അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചുസര്ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.