തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 321 (Nirmal NR-321) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NW 655771 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NR 338485 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.
സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ
ഒന്നാം സമ്മാനം – Rs. 70,00,000/-
NW 655771
സമാശ്വാസ സമ്മാനം – Rs. 8,000/-
NN 655771 NO 655771 NP 655771 NR 655771 NS 655771 NT 655771 NU 655771 NV 655771 NX 655771 NY 655771 NZ 655771
രണ്ടാം സമ്മാനം– Rs. 10,00,000/-
NR 338485
മൂന്നാം സമ്മാനം – Rs. 1,00,000/-
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.
Also Read- ‘അടിച്ചു സാറേ’; ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery, Kerala Lottery Result, Nirmal Lottery result