Kerala Lottery| സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 19ന് നറുക്കെടുക്കുന്ന തിരുവോണം ബംപർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബംപർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.
തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസമായി വർധിപ്പിക്കുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കൾ - വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ- സ്ത്രീ ശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ- അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം- കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി- നിർമൽ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ, ശനി- കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നിവയാണ് ബുധനാഴ്ച മുതൽ ഉണ്ടാവുക.
advertisement
ഇതിനൊപ്പം ഈ മാസം 19ന് നറുക്കെടുക്കുന്ന തിരുവോണം ബംപർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബംപർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് വിൻ വിൻ, അക്ഷയ, നിർമൽ ഭാഗ്യക്കുറികൾ മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇവ 96 ലക്ഷം ടിക്കറ്റുകൾ വരെ വിറ്റഴിഞ്ഞിരുന്നു. ആഴ്ചയിൽ ആറു ദിവസം നറുക്കെടുപ്പാകുന്നതോടെ ഓരോ ടിക്കറ്റും 90 ലക്ഷം വരെ അച്ചടിക്കാൻ ഭാഗ്യക്കുറി വകുപ്പ് ഓർഡർ നൽകിയിട്ടുണ്ട്. വിൽപനയുടെ ഏറ്റകുറച്ചിലുകൾ പരിഗണിച്ച് ഏതാനും ദിവസങ്ങൾക്കകം അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കൃത്യത വരുത്തും.
advertisement
തിരുവോണം ബംപർ ഭാഗ്യക്കുറി 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ ഇതുവരെ 31.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൂൻ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു. ഈ വർഷം 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാവുന്ന വിധത്തിലാണ് സമ്മാന ഘടന രൂപീകരിച്ചിട്ടുള്ളത്.
advertisement
ആഴ്ചയിൽ ആറ് നറുക്കെടുപ്പുകൾ ആകുന്നതോടെ പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിക്കറ്റുകൾ വിൽക്കണമെന്നാണ് വകുപ്പ് നൽകിയിട്ടുള്ള നിർദേശം. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഘട്ടങ്ങളിൽ വേണ്ട നിർദേശങ്ങളഉം മാറ്റങ്ങളും വരുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 31, 2021 5:04 PM IST










